Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

'പുഴു' റിലീസ് എപ്പോള്‍ ? മമ്മൂട്ടിയുടെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രം !

റത്തീന

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ഡിസം‌ബര്‍ 2021 (09:01 IST)
മമ്മൂട്ടിയുടെ അടുത്തതായി ആയി റിലീസിന് എത്തുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഫെബ്രുവരി 24ന് പ്രദര്‍ശനത്തിനെത്തും. അതുകഴിഞ്ഞ് റിലീസ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള മമ്മൂട്ടി ചിത്രമാണ് പുഴു. 2002 ആദ്യം തന്നെ സിനിമ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ സംവിധായക റത്തീന മമ്മൂട്ടിയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
 
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും; പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി റത്തീന പുഴു സംവിധാനം ചെയ്തിരിക്കുന്നത്.
 
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് പുഴുവിന്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ratheena (@ratheena_pt)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ratheena (@ratheena_pt)

ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഷ്പയുടെ രണ്ടാം ഭാഗം എപ്പോള്‍ ? പുതിയ വിവരങ്ങള്‍