Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെയും ദിലീപിന്റെയും നായിക; താരപദവിക്കൊപ്പം വിവാദങ്ങളും ! നടി ചാര്‍മിയെ ഇ.ഡി. എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തത് എന്തിനാണ്?

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (14:53 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ചാര്‍മി കൗര്‍. താപ്പനയില്‍ മമ്മൂട്ടിയുടെ നായികയായും ആഗതനില്‍ ദിലീപിന്റെ നായികയായും ചാര്‍മി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സമയത്ത് തന്നെയാണ് ചാര്‍മി വിവാദങ്ങളില്‍ ഇടംപിടിച്ചതും. അതും വളരെ ഗുരുതര സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് ! 
 
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ചാര്‍മി അടക്കമുള്ള സിനിമാ താരങ്ങള്‍ സംശയ നിഴലില്‍ ആണ്. 2017 ലാണ് സംഭവം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചാര്‍മി ഇപ്പോഴും പ്രതിരോധത്തിലാണ്. ഇന്നലെ ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ചാര്‍മിയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തത് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ്. 
 
വ്യാഴാഴ്ച ബഷീര്‍ബാഗിലെ ഇ.ഡി. ഓഫീസില്‍ ഹാജരായ ചാര്‍മി കൗറില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. 2015 മുതല്‍ 2017 വരെയുള്ള അക്കൗണ്ട് വിവരങ്ങളും ബാങ്ക് ഇടപാടുകളും സംബന്ധിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചത്. രാവിലെ ഓഡിറ്റര്‍മാര്‍ക്കൊപ്പമാണ് ചാര്‍മി കൗര്‍ ഇ.ഡി. ഓഫീസിലെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യംചെയ്യല്‍ തുടര്‍ന്നു. ഉച്ചഭക്ഷണത്തിന് മാത്രമാണ് ഇടവേള അനുവദിച്ചത്. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.ഡി.യുടെ അന്വേഷണപരിധിയിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments