Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൂസിഫർ തെലുങ്ക് റീമേക്കിൽ നിന്ന് സംവിധായകനെ മാറ്റി !

ലൂസിഫർ തെലുങ്ക് റീമേക്കിൽ നിന്ന് സംവിധായകനെ മാറ്റി !

കെ ആര്‍ അനൂപ്

, ശനി, 18 ജൂലൈ 2020 (20:48 IST)
ലൂസിഫറിൻറെ തെലുങ്ക് പതിപ്പിൽ വമ്പന്‍ മാറ്റം. സുജീതിനെ സംവിധായക സ്ഥാനത്തുനിന്ന് മാറ്റിയതായാണ് പുതിയ വിവരം. പകരം തെലുങ്ക് സിനിമയിലെ അതികായനായ സംവിധായകന്‍ വി വി വിനായക് ചിത്രം ഏറ്റെടുക്കുമെന്നും അറിയുന്നു. ചിരഞ്‌ജീവി നായകനാകുന്ന സിനിമ നിര്‍മ്മിക്കുന്നത് രാം ചരണ്‍ ആണ്.
 
മുരളി ഗോപി എഴുതിയ തിരക്കഥയിൽ മാറ്റം വരുത്തി ആയിരിക്കും തെലുങ്കിൽ ലൂസിഫർ എത്തുക. സംവിധായകൻ സുജീത് നൽകിയ ഫൈനൽ ഡ്രാഫ്റ്റ് ചിരഞ്‌ജീവിയ്ക്ക് തൃപ്തിയാകാഞ്ഞതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണം. എന്നാല്‍ വി വി വിനായക് ചിത്രം സംവിധാനം ചെയ്യുന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മട്ടാഞ്ചേരിയില്‍ ഒരു പ്രണയകഥയുമായി നിവിൻ പോളിയും ഐശ്വര്യ ലക്ഷ്‌മിയും