നടന്‍ ആന്റണി വര്‍ഗീസിന് ഇത്തവണത്തെ ക്രിസ്മസ് ഇത്തിരി സ്‌പെഷ്യലാണ്. വിവാഹം കഴിഞ്ഞ ശേഷം ഉള്ള ആദ്യത്തെ ക്രിസ്മസ്. 2019 ല്‍ ആകട്ടെ അജഗജാന്തരം സെറ്റിലായിരുന്നു നടന്റെ ക്രിസ്മസ്. കോവിഡ് കാരണം കഴിഞ്ഞവര്‍ഷം ക്രിസ്മസ് ആഘോഷങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. വിവാഹശേഷമുള്ള ആദ്യ ക്രിസ്മസ് ആണെങ്കിലും ഭാര്യ അനീഷ പൗലോസ് അയര്‍ലന്‍ഡിലാണ്. ആന്റണിയ്‌ക്കൊപ്പം നാട്ടില്‍ ഇല്ലാത്തതില്‍ സങ്കടം ഉണ്ടെന്ന് അനീഷ പറഞ്ഞു.
'ഏട്ടായീ നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.അജഗജാന്തരത്തിനായി നിങ്ങള്‍ നിര്‍വഹിച്ച എല്ലാ കഠിനാധ്വാനവും അര്‍പ്പണബോധവും വിലമതിക്കുന്നതാണ്. നിങ്ങളുടെ വിജയത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, ഒപ്പം എനിക്ക് നിങ്ങളോടൊപ്പം ഉണ്ടായിരിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്'- അനീഷ പൗലോസ് കുറിച്ചു.
അങ്കമാലി സ്വദേശിനിയാണ് അനീഷ പൗലോസ്.
പള്ളിയില്‍ കരോളും മറ്റ് പരിപാടികളുമായി സുഹൃത്തുക്കളുടെ കൂടെയാണ് ആന്റണി വര്‍ഗീസ് ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്.