സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍. താരത്തിന്റെ ക്രിസ്മസ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
കയ്യില്‍ വൈന്‍ ഗ്ലാസുമായി മനംമയക്കുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ക്രിസ്മസ് ഫോട്ടോഷൂട്ടിനായി ശാലു ധരിച്ചിരിക്കുന്ന ഫുള്‍ സ്ലീവ് ഗൗണ്‍ ആണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടിയിരിക്കുന്നത്.
38 വയസ്സായെങ്കിലും എപ്പോഴും സ്‌റ്റൈലിഷ് ആയിരിക്കാന്‍ ആഗ്രഹിക്കുകയാണ് താരം. ശാലീന സൗന്ദര്യം തുളുമ്പുന്ന സാരിയിലുള്ള ചിത്രങ്ങളാണ് ശാലു ആദ്യമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. ഈ ഇടയ്ക്കാണ് പുത്തന്‍ മേക്ക്ഓവറില്‍ ശാലു പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.