Vinayakan: അന്തരിച്ച നേതാക്കളെ അപകീർത്തിപ്പെടുത്തി; നടൻ വിനായകന് എതിരെ വീണ്ടും പരാതി

യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസാണ് പരാതിക്കാരൻ.

നിഹാരിക കെ.എസ്
വെള്ളി, 25 ജൂലൈ 2025 (09:28 IST)
പാലക്കാട്: നടൻ വിനായകനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വിഎസ് അച്യുതാനന്ദൻ ഉൾപ്പെടെ മരണപ്പെട്ട നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപകീ൪ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസാണ് പരാതിക്കാരൻ. ഡിജിപിക്കാണ് പരാതി നൽകിയത്. രാഷ്ട്രപിതാവ്, മുൻ പ്രധാനമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ എന്നിവരെ അപകീർത്തിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.
 
കഴിഞ്ഞ ദിവസം അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റ് വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇത് വൻ വിവാദമാവുകയായിരുന്നു. വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവര്‍ക്കെതിരെ ആയിരുന്നു പോസ്റ്റ്. 
 
വിനായകന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വിനായകനെതിരെ വിഷയത്തില്‍ ആദ്യ പരാതിയുടെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ് ആയിരുന്നു പരാതി നല്‍കിയത്. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമായിരുന്നു ഇദ്ദേഹം പരാതി നല്‍കിയത്. അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments