Select Your Language

Notifications

webdunia
webdunia
webdunia
webdunia

Coolie First Day Collection: ഹൃത്വിക് ചിത്രത്തിലെ ഇല്ല, ആദ്യദിനത്തിൽ 150 കോടി കളക്ഷൻ സ്വന്തമാക്കി തലൈവർ, വിജയുടെ റെക്കോർഡ് പഴങ്കത

രജനി സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്ത ഹൃത്വിക് റോഷന്‍- ജൂനിയര്‍ എന്‍ടിആര്‍ ചിത്രമായ വാര്‍ 2 ഇന്ത്യയില്‍ നിന്നും 52.30 കോടി രൂപയാണ് ആദ്യ ദിനത്തില്‍ നേടിയത്.

Coolie, Rajinikanth- Lokesh, Pre Sales, Kollywood,കൂലി,രജിനികാന്ത്- ലോകേഷ്, പ്രീ സെയ്ൽസ്, കോളിവുഡ്

അഭിറാം മനോഹർ

, വെള്ളി, 15 ഓഗസ്റ്റ് 2025 (10:58 IST)
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് തലൈവര്‍ രജിനികാന്തിന്റെ ചിത്രം കൂലി. റിലീസ് ദിനത്തില്‍ ആഗോള ബോക്‌സോഫീസില്‍ നിന്നും സിനിമ 150 കോടിയിലേറെ കളക്റ്റ് ചെയ്തതായാണ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രമായി 65-70 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. അതേസമയം രജനി സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്ത ഹൃത്വിക് റോഷന്‍- ജൂനിയര്‍ എന്‍ടിആര്‍ ചിത്രമായ വാര്‍ 2 ഇന്ത്യയില്‍ നിന്നും 52.30 കോടി രൂപയാണ് ആദ്യ ദിനത്തില്‍ നേടിയത്.
വാര്‍ 2 ഹിന്ദി വേര്‍ഷന്‍ ആദ്യ ദിനത്തില്‍ 29 കോടി രൂപയാണ് സ്വന്തമാക്കിയത്. ഇത് സ്‌പൈ യൂണിവേഴ്‌സിലെ ആദ്യ ദിനിമയായ 2012ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ ഏക് താ ടൈഗറിനും കുറവാണ്. 32.93 കോടി രൂപയാണ് ടൈഗര്‍ 2012ല്‍ നേടിയത്. ഷാറൂഖ് ഖാന്‍ ചിത്രമായ പത്താന്‍ 55 കോടി രൂപയും ആദ്യദിനം സ്വന്തമാക്കിയിരുന്നു. അതേസമയം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും രജിനികാന്ത് സിനിമയായ കൂലി ആഗോള ബോക്‌സോഫീസില്‍ നിന്നും 150 കോടിയിലേറെ കളക്റ്റ് ചെയ്തതായാണ് പല ട്രാക്കര്‍മാരും വ്യക്തമാക്കുന്നത്. ഇതോടെ ആദ്യ ദിനം 150 കോടി സ്വന്തമാക്കുന്ന ആദ്യ സിനിമയെന്ന റെക്കോര്‍ഡും കൂലിയുടെ പേരിലായി. 148 കോടി രൂപ ആദ്യദിന സ്വന്തമാക്കിയ വിജയ് ചിത്രം ലിയോയുടെ റെക്കോര്‍ഡാണ് കൂലി തകര്‍ത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jigra: തിയേറ്ററിൽ നനഞ്ഞ പടക്കമായി ജിഗ്‌റ, നാളെ ആളുകൾ വാഴ്ത്തിപ്പാടുമെന്ന വാദവുമായി കരൺ ജോഹർ