Select Your Language

Notifications

webdunia
webdunia
webdunia
webdunia

Coolie First Responses: ഫാൻ സർവീസ് മാത്രമായി ഒതുങ്ങിയോ?, ആമിർ ഖാനെ ഉപയോഗപ്പെടുത്തിയോ?, കൂലിയുടെ ആദ്യ പ്രേക്ഷകപ്രതികരണങ്ങൾ പുറത്ത്

സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവര്‍ തങ്ങളുടെ റോളുകള്‍ മികച്ചതാക്കിയെന്ന് പ്രതികരണങ്ങള്‍ പറയുന്നു.

Coolie First Response, Coolie release, Rajinikanth , Lokesh Kanakaraj, Aamirkhan,കൂലി ഫസ്റ്റ് റെസ്പോൺസ്, കൂലി റിലീസ്, രജനീകാന്ത്, ആമിർഖാൻ

അഭിറാം മനോഹർ

, വ്യാഴം, 14 ഓഗസ്റ്റ് 2025 (12:41 IST)
Coolie First Responses
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന രജിനികാന്ത്- ലോകേഷ് കനകരാജ് സിനിമയുടെ ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്പോള്‍ സിനിമയ്ക്ക് സമ്മിശ്രപ്രതികരണം. ലോകേഷ് സിഗ്‌നേച്ചര്‍ പതിപ്പിച്ച രംഗങ്ങളുണ്ടെങ്കില്‍ പോലും കെട്ടുറപ്പില്ലാത്തതും കണ്ട് പഴകിയതുമായ കഥയാണ് സിനിമയുടെ പ്രധാന പോരായ്മയായി പ്രേക്ഷകര്‍ പറയുന്നത്. പ്രേക്ഷകപ്രതീക്ഷകള്‍ക്കൊപ്പം നിന്നില്ലെങ്കിലും തിയേറ്റര്‍ വാച്ച് തന്നെയാണ് സിനിമയെന്നും ലോകേഷിന്റെ മറ്റ് സിനിമകളേക്കാള്‍ മികച്ചതല്ലെ കൂലിയെന്നും ആരാധകര്‍ പറയുന്നു.
 
 ആദ്യപകുതി നല്ലരീതിയില്‍ ബില്‍ഡ് ചെയ്‌തെങ്കിലും അതിനൊത്ത രണ്ടാം പകുതി സമ്മാനിക്കാനായില്ല എന്നതാണ് പ്രേക്ഷകരെ നിരാശരാക്കുന്നത്. അതേസമയം ഈ നെഗറ്റീവുകളെയെല്ലാം സിനിമ അതിജീവിക്കുന്നത് രജനീകാന്ത് എന്ന താരത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സിലാണ്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയെ എലവേറ്റ് ചെയ്യുന്നുണ്ട്. സിനിമയിലെ ഫ്‌ളാഷ് ബാക്ക് രംഗങ്ങള്‍ മികച്ചതാണെന്നാണ് പ്രേക്ഷകപ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
 
നാഗാര്‍ജുനയെ സ്‌റ്റൈലിഷായി അവതരിപ്പികാനായെങ്കിലും മുഴുവനായി താരത്തെ ഉപയോഗപ്പെടുത്താനായില്ലെന്ന് പരാതിപറയുന്നവര്‍ ഏറെയാണ്. അതേസമയം സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവര്‍ തങ്ങളുടെ റോളുകള്‍ മികച്ചതാക്കിയെന്ന് പ്രതികരണങ്ങള്‍ പറയുന്നു. അതേസമയം ആമിര്‍ഖാനെ വെറുതെ ലോകേഷ് സിനിമയിലേക്ക് വലിച്ചിട്ടെന്ന് പറയുന്നവരും ഏറെയാണ്.ചുരുക്കത്തില്‍ അമിതപ്രതീക്ഷകളില്ലാതെ എത്തുന്ന പ്രേക്ഷകര്‍ക്ക് പൈസ വസൂല്‍ സിനിമ തന്നെയാണ് കൂലി. അതേസമയം ലോകേഷിന്റെ മറ്റ് സിനിമകളുടെ മുകളില്‍ പ്രതീക്ഷിച്ചെത്തുന്നവരെ സിനിമ നിരാശരാക്കുമെന്നാണ് ആദ്യ പ്രതികരണങ്ങള്‍ പറയുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Coolie First Show: ഇന്ത ആട്ടം പോതുമാ? മുഴുനീള രജനി ഷോ; കൂലി ആദ്യ പ്രതികരണങ്ങൾ ഇതാ