Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യം മുഴുവൻ കോവിഡ് വ്യാപനം ഉണ്ടായോ ? പൂൾ ടെസ്റ്റിനൊരുങ്ങി അധികൃതർ

രാജ്യം മുഴുവൻ കോവിഡ് വ്യാപനം ഉണ്ടായോ ? പൂൾ ടെസ്റ്റിനൊരുങ്ങി അധികൃതർ
, വ്യാഴം, 9 ഏപ്രില്‍ 2020 (08:46 IST)
ഡൽഹി: രാജ്യത്ത് കോവിഡ് 19 പടരുന്നതിന്റെ വ്യാപ്തി അറിയാൻ പൂൾ ടെസ്റ്റിങിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. മഹാരാഷ്ട്രയിലെ മുംബൈയിൽ സമൂഹ വ്യാപനം ഉണ്ടായി എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇത്. രാജ്യത്തെ 436 ജില്ലകളിലാണ് പൂൾ ടെസ്റ്റ് നടത്തുക. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ കൃത്യമായ ചിത്രം ഉതിലൂടെ ലഭിയ്ക്കും എന്നാണ് കണക്കുകൂട്ടൽ.
 
ആളുകളെ പ്രത്യേകം കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ടത്തിൽനിന്നും ഓരോരുത്തരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് രീതി. ടെസ്റ്റ് ചെയ്ത പ്രതിനിധിയുടെ റിസൾട്ട് പൊസിറ്റീവ് ആണെങ്കിൽ ഗ്രൂപ്പിലെ മറ്റുള്ളവരെയും പരിശോധനയ്ക്ക് വിധേയമാക്കും. ആളുകൾ തമ്മിലുള്ള സാമൂഹിക അടുപ്പം അടിസ്ഥാനപ്പെടുത്തിയാവും പ്രത്യേക കൂട്ടമായി തിരിക്കുക. ഹോട്ട് സ്പോട്ടുകളിൽ പരിശോധന വർധിപ്പിക്കാൻ നേരത്തെ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ ലോക്‌ഡൗൺ നീട്ടാനാണ് സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസൊലേഷൻ വാർഡിൽ ചികിത്സയിലിരുന്ന യുവതിയെ പീഡനത്തിന് ഇരയാക്കി ഡോക്ടർ, രക്തസ്രാവത്തെ തുടർന്ന് 25കാരി മരിച്ചു