Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കോവിഡ് മരണങ്ങൾ 166 ആയി, ആകെ രോഗ ബാധിതർ 5,743

രാജ്യത്ത് കോവിഡ് മരണങ്ങൾ 166 ആയി, ആകെ രോഗ ബാധിതർ 5,743
, വ്യാഴം, 9 ഏപ്രില്‍ 2020 (09:48 IST)
ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്​19 വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, 5,743 പേർക്കാണ് രാജ്യത്ത് കോവ്ഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 540 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,095 പേരാണ്​നിലവിൽ ചികിത്സയിലുള്ളത്. 473 പേര്‍ ഇതുവരെ രോഗമുക്തി നേടി .
 
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയര്‍ന്നു. 72 പേരാണ് മഹാരാഷ്ട്രയി, മാത്രം മരിച്ചത്. മുംബൈ, പൂനെ, ഡല്‍ഹി ഗാസിയാബാദ്, ലക്നൗ തുടങ്ങി രാജ്യത്തെ പ്രധാന കോവിഡ്​ഹോട്ട് സ്പോട്ട്കളെല്ലാം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ പൂര്‍ണമായും അടച്ചിട്ടു. ഡല്‍ഹിയിലെ 20 മേഖലകളും ഉത്തര്‍പ്രദേശിലെ നോയിഡയും ഗാസിയാബാദും ഉള്‍പ്പെടെ 13 മേഖലകളുമാണ്​ കര്‍ഫ്യൂവിന്​സമാനമായി അടച്ചിട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് ഭീതിയ്ക്കിടെ കടയിലെ സാധനങ്ങളിൽ നക്കി, സ്ത്രി അറസ്റ്റിൽ