Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനിമലിന് പിന്നാലെ കേട്ടത് രൂക്ഷവിമർശനങ്ങൾ, ദിവസങ്ങളോളം കരഞ്ഞെന്ന് തൃപ്തി ദിമ്രി

Tripti dimri

അഭിറാം മനോഹർ

, വ്യാഴം, 10 ഒക്‌ടോബര്‍ 2024 (16:53 IST)
ഇന്ത്യന്‍ മുഖ്യധാര സിനിമയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ സിനിമയാണ് രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ സന്ദീപ് റെഡ്ഡി വംഗ സിനിമയായ അനിമല്‍. സിനിമയിലെ പ്രമേയത്തിനെതിരെയും വയലന്‍സിനെതിരെയും ഒപ്പം സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ക്കെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇപ്പോഴിതാ അനിമല്‍ സിനിമയിലെ തന്റെ കഥാപാത്രത്തെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ തന്നെ ബാധിച്ചിരുന്നതായി തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരമായ തൃപ്തി ദിമ്രി.
 
അനിമല്‍ സിനിമയ്ക്ക് ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങള്‍ വരുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അനിമലിന് ശേഷം 2-3 ദിവസങ്ങള്‍ താന്‍ കരഞ്ഞിട്ടുണ്ടെന്നും ഒരു അഭിമുഖത്തിനിടെ താരം വെളിപ്പെടുത്തി. ആളുകള്‍ എന്തെല്ലാമാണ് എഴുതുന്നതെന്ന് ചിന്തിച്ച് വലിയ രീതിയില്‍ അസ്വസ്ഥപ്പെട്ടെന്നും താരം പറയുന്നു. 
 
ഞാന്‍ ഒരു സെന്‍സിറ്റീവ് വ്യക്തിയാണ്. ഒരാളോട് തര്‍ക്കിക്കുമ്പോള്‍ പോലും ഒന്നും പറയാറില്ല. അതിനാാല്‍ തന്നെ ഈ വിമര്‍ശനങ്ങള്‍ എന്നെ ഒരുപാട് ബാധിച്ചു. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. സഹോദരിയാണ് തന്നെ ആശ്വസിപ്പിച്ചതെന്നും ഇത്തരം ട്രോമകള്‍ കുറയ്ക്കാന്‍ കരച്ചില്‍ നല്ലതാണെന്നും തൃപ്തി ദിമ്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിക്രം' പ്രതീക്ഷിച്ചു വരണ്ട, ഇത് വേറൊരു ഫഹദ്; വേട്ടയ്യനില്‍ കംപ്ലീറ്റ് എന്റര്‍ടെയ്‌നറെന്ന് പ്രേക്ഷകര്‍