നടി ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളെന്ന നിലയില്‍ മലയാളികള്‍ക്ക് പേരുകൊണ്ടെങ്കിലും സുപരിചിതയാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് താരപുത്രി. വൈകാതെ തന്നെ താരം സിനിമയിലും അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തേജാലക്ഷ്മി പങ്കുവെച്ച ചിത്രങ്ങളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.
ഗോള്‍ഡന്‍ നിറമുള്ള വസ്ത്രമാണ് തേജാലക്ഷ്മി ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് കീഴെ നിരവധി പേരാണ് തേജാലക്ഷ്മിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് എത്തിയിരിക്കുന്നത്. തേജാലക്ഷ്മിയുടെ വസ്ത്രങ്ങള്‍ കേരള സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അച്ഛനെയും അമ്മയേയും അപമാനിക്കുന്ന തരത്തിലാണെന്നും ചിലര്‍ പറയുന്നു. പ്ലീസ് ഡിലീറ്റ് ചെയ്യു, വളരെ മോശമാണ് മോളെ, അച്ചന്റെയും അമ്മയുടെയും പേര് കളയരുത്, സംസ്‌കാരത്തെ നശിപ്പിക്കരുത് എന്ന തരത്തില്‍ സ്‌നേഹത്തില്‍ പൊതിഞ്ഞ കമന്റുകളും ഏറെയാണ്.
അതേസമയം ഈ കമന്റുകള്‍ക്കൊന്നും തേജാലക്ഷ്മി പ്രതികരിച്ചിട്ടില്ല. സുന്ദരിയവള്‍ സ്റ്റെല്ലാ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് തേജലക്ഷ്മി. സര്‍ജാനോ ഖാലിദാണ് സിനിമയിലെ നായകന്‍. ബിനു പീറ്ററാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.