Select Your Language

Notifications

webdunia
webdunia
webdunia
webdunia

Urvashi Manju Warrier: മകൾക്കൊപ്പം ഓണം ആഘോഷിച്ച് ഉർവശി; മഞ്ജുവിനും ഇങ്ങനെയൊരു ദിവസം വരുമെന്ന് ആരാധകർ

മകളുടെ സംരക്ഷണം കോടതി മനോജ് കെ ജയനാണ് നൽകിയിരുന്നത്.

Urvashi

നിഹാരിക കെ.എസ്

, ശനി, 6 സെപ്‌റ്റംബര്‍ 2025 (12:13 IST)
സിനിമാ മേഖലയിൽ വിവാഹമോചനം ഒരു പുതിയ കാഴ്ചയല്ല. നിരവധി താരദമ്പതികൾ ഒരു സാഹചര്യത്തിൽ ഡിവോഴ്‌സിലേക്ക് തിരിക്കുന്നത് അസാധാരണമല്ല. ആ ലിസ്റ്റിൽ ദീലീപും മഞ്ജുവും, മനോജ് കെ ജയനും ഉര്വശിയുമുണ്ട്. ഉർവശിയും മനോജ് കെ ജയനും പിരിഞ്ഞപ്പോൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച ആളാണ് മകളായ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാലക്ഷ്മി. 
 
മകളുടെ സംരക്ഷണം കോടതി മനോജ് കെ ജയനാണ് നൽകിയിരുന്നത്. കുഞ്ഞിനെ ചെറിയ പ്രായം മുതൽ കുഞ്ഞാറ്റയെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം മനോജ് കെ ജയനാണ്. അടുത്ത കാലത്താണ് തേജലക്ഷ്മി ഉർവശിക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയത്. മകൾ വലുതായപ്പോൾ അമ്മയെ കാണുന്നതിൽ നിന്നോ സംസാരിക്കുന്നതിൽ നിന്നോ മനോജ് കെ ജയൻ മകളെ തടഞ്ഞിട്ടില്ല.
 
ഇത്തവണത്തെ തിരുവോണം മകൾക്കൊപ്പം ആഘോഷിച്ചതിന്റെ സന്തോഷം വീഡിയോ പങ്കുവെച്ച് ഉർവശി ആരാധകരെ അറിയിച്ചു. അമ്മയെ കൂടി മനസിലാക്കാൻ മകളെ അച്ഛൻ പഠിപ്പിച്ചതിന്റെ ​ഗുണമാണ് ഇന്ന് ഇങ്ങനൊരു നിമിഷം ഉർവശിക്ക് ലഭിക്കാൻ കാരണമെന്ന് പലരും വിലയിരുത്തി. ഇതുപോലെ ഒരു ദിവസം മഞ്ജു വാര്യരുടെ കൂടി ലൈഫിൽ കടന്നുവരട്ടെ എന്ന് ആശംസിക്കുന്നവരുമുണ്ട്. അങ്ങനൊരു ദിവസത്തിനായി കാത്തിരിക്കുന്നു. മഞ്ജുവും മീനാക്ഷിയും ഒരുമിച്ച് സമയം ചിലവഴിക്കാൻ അർഹതയുള്ളവരാണ് എന്നിങ്ങനേയും കമന്റുകളുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോപി സുന്ദറും ദീപക് ദേവും തമ്മിലുള്ളത് വെറും ഈഗോ പ്രശ്നമോ?