Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൃഷ്ണകുമാറിന്റെ മക്കൾക്കാകാമെങ്കിൽ രേണു സുധിക്കും ആകാം: എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന് ജിപ്‌സ ബീഗം

Jipsa Beegam

നിഹാരിക കെ.എസ്

, തിങ്കള്‍, 19 മെയ് 2025 (09:31 IST)
അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനോട് പ്രതികരിച്ച് നടിയും മോഡലുമായ ജിപ്‌സ ബീഗം. രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നുണ്ട്, അവര്‍ക്കെതിരെ ഒന്നും ഇല്ലാത്ത ആക്രമണമാണ് രേണു സുധിക്കെതിരെ നടക്കുന്നത് എന്ന് ജിപ്സ പറയുന്നു. 
 
രേണുവിന് ചോദിക്കാനും പറയാനും ആരുമില്ലാത്തതു കൊണ്ടാണോ ഇങ്ങനെ ആക്രമിക്കുന്നത് എന്നാണ് ജിപ്‌സ ചോദിക്കുന്നത്. രേണു സുധി പാവാട ഇടുകയോ വയറ് കാണിക്കുകയോ ബിക്കിനി ഇടുകയോ ചെയ്യട്ടേ. രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നില്ലേ? അഹാന തൊട്ട് ഏറ്റവും ഇളയകുട്ടി വരെ ബിക്കിനി ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്യുന്നില്ലേ? എന്തുകൊണ്ട് അവരെയൊന്നും ഇതുപോലെ ആക്രമിക്കുന്നില്ല എന്നാണ് ജിപ്സ ചോദിക്കുന്നത്. രേണുവിന് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ടാണോ ആക്രമണം എന്നും ഇവർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ചോദിക്കുന്നു.
 
അതേസമയം, അടുത്തിടെയായി ഏറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള താരമാണ് രേണു സുധി. രേണുവിന്റെ മ്യൂസിക് ആല്‍ബങ്ങള്‍ക്കും റീല്‍സുകള്‍ക്കും താഴെ കടുത്ത രീതിയില്‍ വിമര്‍ശനങ്ങള്‍ എത്താറുണ്ട്. തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കെതിരെ രേണു സുധി പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റുകള്‍ തനിക്ക് വീണ്ടും ഉയര്‍ന്ന് പറക്കാനുള്ള പ്രചോദനം ആണെന്നും അതൊന്നും തന്നെ ഡൗണ്‍ ആക്കില്ലെന്നും രേണു സുധി പറയുന്നു. താന്‍ മരിക്കുന്നത് വരെ തന്റെ പേരിനൊപ്പം സുധി കാണുമെന്നും രേണു വ്യക്തമാക്കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് മമ്മൂട്ടി സർ കഴിക്കുന്നത്? പഞ്ചസാര തീരെയില്ല, ഡയറ്റ് പ്ലാൻ വെളിപ്പെടുത്തി ഡയറ്റീഷ്യൻ