Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

കൊല്ലം സുധിയുടെ ആദ്യ ഭാര്യയിലുണ്ടായ മകൻ കിച്ചുവിനെ സ്വന്തം മകനായിത്തന്നെയാണ് രേണു വളർത്തുന്നത്.

Renu Sudhi

നിഹാരിക കെ.എസ്

, ഞായര്‍, 1 ജൂണ്‍ 2025 (11:58 IST)
കൊല്ലം സുധിയുടെ കുടുംബം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സുധിയുടെ മരണശേഷം മോഡലിംഗും റീൽസുമൊക്കെയായി രേണുവിന്റെ ജീവിതം മുന്നോട്ടുപോവുകയാണ്. തോറ്റ് കൊടുക്കില്ലെന്നും ഇഷ്ടമുളള ജോലിയെടുത്ത് ജീവിക്കുമെന്നുളള ഉറച്ച തീരുമാനത്തിൽ മക്കളുമൊത്ത് മുന്നോട്ട് പോവുകയാണ് രേണു സുധി. കൊല്ലം സുധിയുടെ ആദ്യ ഭാര്യയിലുണ്ടായ മകൻ കിച്ചുവിനെ സ്വന്തം മകനായിത്തന്നെയാണ് രേണു വളർത്തുന്നത്. 
 
സുധിയുടെ ആദ്യഭാര്യ മരണപ്പെടുന്നതിന് മുൻപ് തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് രേണു പറയുന്നു. സുധിച്ചേട്ടന്റെ ആദ്യഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ മരിക്കുന്നതിന്റെ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ ഫേസ്ബുക്കിൽ ബന്ധപ്പെട്ടിരുന്നു. 'ഹായ് രേണൂ, എന്നോട് പിണക്കമുണ്ടോ' എന്ന് ചോദിച്ചു. എന്തിന് പിണക്കം, തനിക്ക് ഒരു പിണക്കവും ഇല്ലെന്ന് താൻ മറുപടി കൊടുത്തു. എനിക്കൊന്ന് രേണുവിനെ കാണണം എന്ന് പറഞ്ഞു. അതിനെന്താടാ എന്ന് പറഞ്ഞ് താൻ വീഡിയോ കോൾ ചെയ്തു.
 
'രേണുവിനെ കണ്ടതിൽ ഒത്തിരി സന്തോഷമായി. ഞാൻ കരുതി രേണുവിന് എന്നോട് പിണക്കമായിരിക്കുമെന്ന്, എന്ന് അവർ പറഞ്ഞു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചു. കിച്ചുവിന്റെ കാര്യം ചോദിച്ചതേ ഇല്ല. ചിലപ്പോൾ തനിക്ക് വല്ലതും തോന്നുമോ എന്ന് കരുതി ആയിരിക്കും. സുധിച്ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് ബ്ലോക്ക് ചെയ്‌തോണം, നീ വെറുതെ തല്ല് കൊള്ളും എന്ന് പറഞ്ഞു. ഞങ്ങളത് പണ്ടേ മറന്നതാണ്, നീ ഇനി അത് കുത്തിപ്പൊക്കരുത് എന്നും പറഞ്ഞു. അതോടെ അവരെ ബ്ലോക്ക് ചെയ്തു.
 
താൻ അവരോട് സംസാരിച്ചപ്പോഴൊക്കെ സന്തോഷത്തോടെയേ സംസാരിച്ചിട്ടുളളൂ. മകന്റെ ജന്മദിനം ആണെന്ന് പറഞ്ഞു. അപ്പോൾ താൻ ഹാപ്പി ബർത്ത്‌ഡേ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് കുറച്ച് നാൾ കഴിഞ്ഞ് അവർ മരിച്ചെന്ന്. മരിച്ചെന്ന വിവരം അറിഞ്ഞത് താനും സുധിച്ചേട്ടനും പുറത്ത് പോകാൻ നിക്കുമ്പോഴാണ്. വിവരം അറിഞ്ഞപ്പോൾ തന്നെ ആ വിഷമം കാണിക്കാതിരിക്കാൻ സുധിച്ചേട്ടൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ കുട്ടിയുടെ അമ്മയല്ലേ, ഏട്ടൻ കരഞ്ഞോളൂ വിഷമമാകുന്നുണ്ടെങ്കിൽ എന്ന് താൻ പറഞ്ഞു. പുളളി കരയാതെ പകൽ മുഴുവൻ പിടിച്ച് നിന്നു. രാത്രി ആയപ്പോൾ തന്റെ അടുത്ത് വന്ന് ഒരൊറ്റ കരച്ചിൽ. നമുക്ക് കാണാൻ പോകാം എന്ന് താൻ പറഞ്ഞു. വേണ്ട പോകണ്ട വാവുട്ടാ എന്ന് പറഞ്ഞു. അങ്ങനെ പോയില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ