Webdunia - Bharat's app for daily news and videos

Install App

കെട്ടിക്കാൻ പ്രായമായ മക്കളുള്ളവർക്ക് വിവാഹം കഴിച്ചുകൂടെ, മക്കൾ തന്നെ മുൻകൈയെടുത്ത് നടത്തുന്ന എത്ര വിവാഹങ്ങളുണ്ട്: ദിവ്യ ശ്രീധർ

അഭിറാം മനോഹർ
ശനി, 21 ജൂണ്‍ 2025 (11:56 IST)
divya Sreedhar- Kris Venugopal
സോഷ്യല്‍ മീഡിയയില്‍ വൈറലായ വിവാഹമായിരുന്നു സീരിയല്‍ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഇരുവര്‍ക്കും എതിരെ ഉയര്‍ന്നിരുന്നു. ഇതില്‍ ഏറെയും മക്കളെ കെട്ടിച്ചയക്കാനായ സമയത്താണോ വിവാഹം, സ്വത്ത് കണ്ടിട്ടായിരിക്കും എന്ന രീതിയിലായിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ദിവ്യാ ശ്രീധര്‍.
 
ക്രിസിന്റെ പണം കണ്ടിട്ടാണ് ഞാന്‍ കല്യാണം കഴിച്ചതെന്നാണ് ചിലര്‍ പറയുന്നത്. പണിയെടുത്ത് അന്തസായിട്ടു തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. 
ഇപ്പോള്‍ പണിയെടുക്കാനുള്ള ആരോഗ്യമുണ്ട്. അല്ലാതെ ആരുടെയും സ്വത്ത് കണ്ടിട്ടല്ല. സ്വത്തൊക്കെ ഉണ്ട് ആവശ്യത്തിന്. പക്ഷേ, അതു കണ്ടിട്ടല്ല വിവാഹം കഴിച്ചതെന്ന് ദിവ്യ പറയുന്നു.
 
ഞാനൊരു പച്ചയായ മനുഷ്യ സ്ത്രീയാണ്, അമ്മച്ചിയായല്ലോ, എന്നൊക്കെ ചിലര്‍ പറയാറുണ്ട്. ഞാന്‍ പണ്ടേ അമ്മച്ചിയായതാണ്. രണ്ടു കുട്ടികളുണ്ട്. മോള്‍ക്ക് 18 വയസ് കഴിഞ്ഞു. മോന് 10 വയസാകുന്നു. കെട്ടിക്കാന്‍ പ്രായമായ മോളില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അതിനിപ്പോ എന്താണ്?,
കെട്ടിക്കാന്‍ പ്രായമായ മക്കള്‍ ഉള്ളവര്‍ക്ക് വിവാഹം കഴിച്ചുകൂടേ? ഒറ്റക്ക് ജീവിക്കാന്‍ പറ്റുമെങ്കില്‍ അതാണ് നല്ലത്. പാര്‍ട്ണറെ കണ്ടുപിടിക്കാന്‍ പറ്റുന്നെങ്കില്‍ അതും നല്ലത്. മക്കളെ കണ്ടിട്ടൊന്നും മുന്‍പോട്ട് പോകരുത്. മക്കള്‍ തന്നെ നേരിട്ട് മുന്‍കൈയെടുത്ത് നടത്തുന്ന എത്രയോ വിവാഹങ്ങളുണ്ട്. ദിവ്യ ശ്രീധര്‍ ചോദിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്‍

അടുത്ത ലേഖനം
Show comments