Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ തിരിച്ചുവരവ് സാധ്യമാക്കിയ ന്യൂഡൽഹി, മോഹൻലാലിനെ സൂപ്പർ സ്റ്റാർ ആക്കിമാറ്റിയ രാജാവിന്റെ മകൻ, യാത്രയായത് സൂപ്പർഹിറ്റുകളുടെ അമരക്കാരൻ

Webdunia
തിങ്കള്‍, 10 മെയ് 2021 (21:30 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങലൊരുക്കിയ ഡെന്നീസ് ജോസഫ് വിടവാങ്ങി. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫിനെ ഒരു പക്ഷേ മലയാള സിനിമ അടയാളപ്പെടുത്തുക മലയാളത്തിലെ രണ്ട് സൂപ്പർതാരങ്ങൾക്ക് ജന്മം നൽകിയ സൂപ്പർ എഴുത്തുകാരൻ എന്ന നിലയിലായിരിക്കും.
 
ന്യൂഡൽഹി മമ്മൂട്ടി എന്ന താരത്തിന് മലയാള സിനിമയിലെ രണ്ടാം ജന്മമാണ് നൽകിയതെങ്കിൽ രാജാവിന്റെ മകനിലൂടെ മോഹൻ ലാൽ എന്ന താരം സൃഷ്‌ടിക്കപ്പെടുകയായിരുന്നു. രണ്ട് ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കാൻ സാധിച്ചത് മലയാളികളുടെ സ്വന്തം ഡെന്നീസിനായിരുന്നു.
 
മമ്മൂട്ടി ഉപേക്ഷിച്ച തിരക്കഥയിലൂടെയായിരുന്നു രാജാവിന്റെ മകൻ എന്ന എക്കാലത്തേയും വിജയചിത്രം ഉണ്ടായത്. ഒപ്പം മോഹൻലാൽ എന്ന പുതിയ താരവും പിറവി കൊണ്ടു. ഒരു താരമായി ആദ്യമെ സ്വീകരിക്കപ്പെട്ടെങ്കിലും തുടരെ തോൽവികൾ നേരിടുന്ന സമയത്തായിരുന്നു മമ്മൂട്ടിക്ക് രണ്ടാം ജന്മം നൽകിയ ന്യൂഡൽഹി എന്ന ചിത്രം വരുന്നത്. തുടർന്ന് നായർ സാബ് അടക്കമുള്ള ഡെന്നീസിന്റെ തന്നെ ചിത്രങ്ങളിലൂടെ മമ്മൂട്ടി തന്റെ സിംഹാസനം ഉറപ്പിക്കുകയും ചെയ്‌തു.
 
ഡെന്നീസ് ജോസഫ് എന്ന അതുല്യ പ്രതിഭ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചയാൾ എന്ന നിലയിലായിരിക്കും മലയാള സിനിമയിൽ ഭാവിയിൽ അടയാളപ്പെടുത്തുക. എന്നാൽ മലയാളികൾക്ക് തങ്ങളുടെ സ്വകാര്യ അഹങ്കാരങ്ങളായ രണ്ട് താരങ്ങളെ സമ്മാനിച്ചയാൾ എന്ന നേട്ടം കൂടി ഡെന്നീസ് ജോസഫിന് സ്വന്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല

സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!

MA Baby: വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്, അഭിപ്രായം പറയാം: എം.എ.ബേബി

Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?

അടുത്ത ലേഖനം
Show comments