Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രൈം ത്രില്ലറുമായി വീണ്ടും ഹനീഫ് അദേനി, നായകന്‍ മമ്മൂട്ടിയല്ല; പക്ഷേ മമ്മൂട്ടിക്ക് ബന്ധമുണ്ട്!

ക്രൈം ത്രില്ലറുമായി വീണ്ടും ഹനീഫ് അദേനി, നായകന്‍ മമ്മൂട്ടിയല്ല; പക്ഷേ മമ്മൂട്ടിക്ക് ബന്ധമുണ്ട്!

ഗേളി ഇമ്മാനുവല്‍

, ശനി, 15 ഫെബ്രുവരി 2020 (15:02 IST)
ഹനീഫ് അദേനി എന്ന പേരിന് മമ്മൂട്ടി ആരാധകര്‍ക്കിടയില്‍ വലിയ വാല്യു ഉണ്ട്. തുടര്‍ച്ചയായി രണ്ട് സ്റ്റൈലിഷ് മമ്മൂട്ടി ഹിറ്റുകള്‍ സമ്മാനിച്ചയാളാണ് ആ പേരുകാരന്‍. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണം‌വാരിപ്പടങ്ങളായിരുന്നു അദേനിയുടെ തൂലികയില്‍ പിറന്നത്.
 
ദി ഗ്രേറ്റ്ഫാദറും അബ്രഹാമിന്‍റെ സന്തതികളും എക്കാലത്തെയും വലിയ ഹിറ്റുകളായപ്പോള്‍ മമ്മൂട്ടിയെന്ന താരത്തിന്‍റെ മൂല്യവും കുതിച്ചുകയറി. മലയാളം ബോക്സോഫീസില്‍ മമ്മൂട്ടിയുടെ രാജവാഴ്ചയ്ക്ക് മാസങ്ങളോളം കളമൊരുക്കിയ സിനിമകളായിരുന്നു ഇവ. ‘മിഖായേല്‍’ എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥയെഴുതുന്ന സിനിമയ്ക്ക് ‘ദേവ് ഫക്കീര്‍’ എന്ന് പേരിട്ടു.
 
ഈ സിനിമയിലെ നായകന്‍ മമ്മൂട്ടിയല്ല. എന്നാല്‍ ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് മമ്മൂട്ടിയാണ്. യുവ സെന്‍സേഷണല്‍ താരം ആന്‍റണി വര്‍ഗീസാണ് ദേവ് ഫക്കീറിലെ നായകന്‍. ഹനീഫ് അദേനിയുടെ ഇഷ്ട ജോണറായ ക്രൈം ത്രില്ലര്‍ തന്നെയാണ് ദേവ് ഫക്കീറും. നവാഗത സംവിധായകനായ സാക് ഹാരിസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഹനീഫ് അദേനിയും ബാദുഷയും ചേര്‍ന്നാണ് ദേവ് ഫക്കീര്‍ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം.
 
അതേസമയം തന്നെ, മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന ചില സംഭവവികാസങ്ങള്‍ അണിയറയില്‍ നടക്കുന്നുമുണ്ട്. ഹനീഫ് അദേനി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണെന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

15 സീനും മമ്മൂക്കയുടെ ഡേറ്റും, രാജമാണിക്യം ഷൂട്ട് തുടങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നത് ഇത് മാത്രം: അൻവർ റഷീദ്