Devara part 1 First day collection: അനിമൽ റെക്കോർഡ് തകർക്കും, ഗംഭീര പ്രേക്ഷക പ്രതികരണം: ദേവര ആദ്യ ദിനം 140 കോടി കളക്ട് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (13:36 IST)
ജൂനിയര്‍ എന്‍ടിആര്‍ ഏറെ നാള്‍ക്ക് ശേഷം സോളോ ഹീറോയായി എത്തുന്ന ദേവരയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ഏറെ നാളുകള്‍ക്ക് ശേഷം എന്‍ടിആര്‍ സോളോ ഹീറോയായി ഒരുങ്ങുന്ന സിനിമ എന്നത് കൊണ്ടും മറ്റ് ക്ലാഷ് റിലീസുകള്‍ ഇല്ലാ എന്നതുകൊണ്ടും സിനിമ തെലുങ്ക് ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ആദ്യ ദിനത്തില്‍ തന്നെ സിനിമ 100 കോടി കളക്ട് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും പ്രതീക്ഷിക്കുന്നത്.
 
കൊരട്ടല ശിവ ഒരുക്കുന്ന സിനിമ 2 ഭാഗങ്ങളായാണ് പ്രേക്ഷകരിലെത്തുന്നത്. സിനിമയ്ക്ക് അഡ്വാന്‍സ്ദ് ബുക്കിംഗായി തന്നെ ആഗോള ബോക്‌സോഫീസില്‍ 75 കോടി രൂപ ലഭിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ആദ്യ ദിനം സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്നും 140 കോടി രൂപ വരെ സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ആന്ധ്രാപ്രദേശ്- തെലുങ്കാന ഭാഗങ്ങളില്‍ നിന്ന് മാത്രം 70 കോടി രൂപ സിനിമ റിലീസ് ദിവസത്തില്‍ സ്വന്തമാക്കുമെന്നാണ് കണക്കുകള്‍.
 
ആദ്യ ദിനത്തില്‍ തന്നെ സിനിമ 140 കോടി രൂപ സ്വന്തമാക്കുകയാണെങ്കില്‍ ആര്‍ആര്‍ആര്‍, ബാഹുബലി2, കല്‍കി,സലാര്‍,കെജിഎഫ്2,ലിയോ എന്നീ സിനിമകള്‍ക്ക് തൊട്ടുപിന്നിലെത്താന്‍ ദേവരയ്ക്ക് സാധിക്കും. അതേസമയം ഷാറൂഖ് ചിത്രമായ ജവാന്റെ(129) കോടി, അനിമലിന്റെ(116) കോടി റെക്കോര്‍ഡുകള്‍ മറികടക്കാന്‍ സിനിമയ്ക്ക് സാധിക്കും. ആദ്യ ദിനകളക്ഷന്‍ 100 കടക്കുകയാണെങ്കില്‍ റിലീസ് ദിനത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന 14മത് ഇന്ത്യന്‍ സിനിമയാകാന്‍ ദേവരയ്ക്ക് സാധിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments