ആ രംഗങ്ങൾ 24 മണിക്കൂറിനകം നീക്കണം, ഇല്ലെങ്കിൽ നിയമനടപടി: നയൻതാരക്ക് അന്ത്യശാസനം നൽകി ധനുഷ്

അഭിറാം മനോഹർ
തിങ്കള്‍, 18 നവം‌ബര്‍ 2024 (12:43 IST)
നയന്‍താരയുടെ ജീവിതം പറയുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ നിന്നും നാനും റൗഡി താന്‍ സിനിമയിലെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ധനുഷ്. 24 മണിക്കൂറിനകം വിവാദ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചു.
 
നയന്‍താര ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വിവാദത്തിന് അടിസ്ഥാനമായ സിനിമയുടെ നിര്‍മാതാവ് ധനുഷാണെന്നും അതിനാല്‍ സിനിമയുടെ ഉടമസ്ഥാവകാശം ധനുഷിനാണെന്നും ബിഹൈന്‍ഡ് ദി സീന്‍ ദൃശ്യങ്ങള്‍ ഉള്‍പ്പടെ അത് പകര്‍ത്തിയ വ്യക്തിയുടേതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.  
 
 കഴിഞ്ഞ ദിവസമാണ് ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി നയന്‍താര രംഗത്ത് വന്നത്. നയന്‍താരയുടെ ജീവിതവും വിവാഹവും ചേര്‍ത്ത് ഒരുക്കുന്ന ബിയോണ്ട് ദി ഫെറ്ററി ടെയില്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയിലെ അണിയറദൃശ്യങ്ങള്‍ ഉപയോഗിച്ചതില്‍ സിനിമയുടെ നിര്‍മാതാവായ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ചിരുന്നു.ഇതിനെതിരെയാണ് നയന്‍താര രംഗത്ത് വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments