Sanya Malhotra: ജവാനിലൂടെ ഷാരൂഖ് ഖാന് ദേശീയ അവാർഡ് ലഭിക്കുമെന്ന് അറ്റ്‌ലീ പ്രവചിച്ചിരുന്നു: സന്യ മൽഹോത്ര
1150 കോടിക്ക് മുകളിലായിരുന്നു ജവാൻ ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്.
അറ്റ്‌ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ. 1150 കോടിക്ക് മുകളിലായിരുന്നു ജവാൻ ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്. ദീപിക പദുക്കോൺ, നയൻതാര, വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര തുടങ്ങി വൻ താരനിരയായിരുന്നു ചിത്രത്തിൽ ഒന്നിച്ചത്.
ഇപ്പോഴിതാ ഈ സിനിമയിലൂടെ ഷാരൂഖ് ഖാന് ദേശീയ അവാർഡ് ലഭിക്കുമെന്ന് അറ്റിലീയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് സന്യ മൽഹോത്ര പറഞ്ഞു. ഷാരൂഖ് ഖാന്റെ അഭിനയത്തിൽ അറ്റ്ലീ വളരെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും അവാർഡ് ലഭിക്കുമെന്ന് ആദ്ദേഹത്തിന് ഉറപ്പ് ഉണ്ടായിരുന്നുവെന്നും നടി പറയുന്നു.
'ജവാന്റെ ഷൂട്ടിങ് സമയത്ത് ഷാരൂഖ് ഖാന് ദേശീയ അവാർഡ് ലഭിക്കുമെന്ന് അറ്റിലീ സർ മുൻകൂട്ടി പ്രവചിച്ചിരുന്നു. വളരേ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം അത് പറഞ്ഞിരുന്നത്. ഇപ്പോൾ നോക്കൂ, അദ്ദേഹം ദേശീയ അവാർഡ് നേടി' സന്യ പറഞ്ഞു. നടിയുടെ പുതിയ ചിത്രമായ 'സണ്ണി സംസ്‌കാരി കി തുളസി കുമാരി' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിലായിരുന്നു പ്രതികരണം.