Dheeran Movie Release: 'ചിരിയോ ബ്ലാക്ക് ഹ്യൂമറോ'; ഭീഷ്മപര്‍വ്വം തിരക്കഥാകൃത്ത് സംവിധാനം ചെയ്യുന്ന ചിത്രം
ജാന്‍.എ.മന്‍, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം
Dheeran Movie Release: ഭീഷ്മപര്‍വ്വത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ദേവ്ദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന 'ധീരന്‍' ജൂലൈ നാലിനു തിയറ്ററുകളില്‍. ദേവ്ദത്ത് തന്നെയാണ് രചന.
ജാന്‍.എ.മന്‍, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. രാജേഷ് മാധവന്‍, ജഗദീഷ്, മനോജ് കെ ജയന്‍, അശോകന്‍, വിനീത്, സുധീഷ് എന്നിവര്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
യൂത്തിനു ആഘോഷമാക്കാന്‍ പറ്റിയ ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും 'ധീരന്‍' എന്നാണ് ഇതുവരെയുള്ള അപ്‌ഡേറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍ ഉള്‍പ്പെട്ട ചിത്രമായിരിക്കുമെന്ന് ചില പ്രേക്ഷകര്‍ പ്രവചിക്കുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസാണ് 'ധീരന്റെ' ഛായാഗ്രഹണം. സംഗീതം: മുജീബ് മജീദ്, എഡിറ്റിങ്: ഫിന്‍ ജോര്‍ജ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ കുമാരന്‍, വരികള്‍: വിനായക് ശശികുമാര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ആക്ഷന്‍ ഡയറക്ടേഴ്സ്: മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍: വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റീല്‍സ്: റിഷാജ് മുഹമ്മദ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷന്‍: ഐക്കണ്‍ സിനിമാസ് റിലീസ്.