കൂടെവിടെ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ നടി പ്രാര്‍ത്ഥന വിവാഹിതയായി.തന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം ചെയ്തതെന്നാണ് നടി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മോഡലും നടിയുമായ അന്‍സിയക്കൊപ്പം മാലചാര്‍ത്തി നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. വിത് മൈ പൊണ്ടാട്ടി എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.ടോക്‌സിക് ബന്ധത്തേക്കാള്‍ നൂറിരട്ടി നല്ല ബന്ധമെന്നും താരം കുറിച്ചിട്ടുണ്ട്.
എന്റെ പൊണ്ടാട്ടി എന്ന് ക്യാപ്ഷന്‍ നല്‍കി അന്‍സിയയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. അതേസമയം ചിത്രങ്ങള്‍ ഫോട്ടോഷൂട്ടിനാണോ അതോ റീല്‍സിനാണോ എന്ന ചോദ്യങ്ങളാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ ആരാധകര്‍ ചോദിക്കുന്നത്. ഇതിന് കണ്ടിട്ട് എന്ത് തോന്നുന്നുവെന്ന മറുപടിയാണ് ആന്‍സിയ നല്‍കിയിരിക്കുന്നത്. അമ്പലനടയില്‍ വെച്ച് താലി ചാര്‍ത്തിയും പരസ്പരം മാലയണിഞ്ഞും സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയുമായിരുന്നു വിവാഹമെന്ന് തോന്നിപ്പിക്കുന്ന വീഡീയോയും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.