Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dhrishyam 3: ജോർജുകുട്ടിയുടെ മൂന്നാംവരവ് ഉടൻ? മാനസിക പോരാട്ടത്തിനൊടുവിൽ ദൃശ്യം 3 ക്ലൈമാക്സ് പൂർത്തിയാക്കിയെന്ന് ജീത്തു ജോസഫ്

ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ ജീത്തു ജോസഫ്.

Dhrishyam 3

നിഹാരിക കെ.എസ്

, വെള്ളി, 18 ജൂലൈ 2025 (12:08 IST)
മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ഭാഷകൾ കടന്ന് പ്രേക്ഷകരുടെ മനം കവർന്നു. മോഹൻലാൽ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഹിറ്റായിരുന്നു. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ ജീത്തു ജോസഫ്. 
 
ഇത്രും നാൾ അതിന്റെയൊരു മാനസിക സമ്മർദത്തിലായിരുന്നുവെന്നും അത് എഴുതി തീർത്തപ്പോഴാണ് ഒരാശ്വാസമായതെന്നും ജീത്തു പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളജില്‍ ഫിലിം ആൻഡ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
 
"ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതി ക്ലോസ് ചെയ്തത്. ഇത്രയും നാളും അതിന്റെ ടെൻഷനിലായിരുന്നു. കാരണം മിറാഷ് എന്ന ആസിഫ് അലി പടത്തിന്റെ ഷൂട്ട്, വലതുവശത്തെ കള്ളൻ പടത്തിന്റെ പരിപാടി. എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. പക്ഷേ ഇന്നലെ ആ റിലീഫ്കിട്ടി. ഇവിടെ മ്യൂസിക് ഇട്ടപ്പോൾ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്", എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍, ദുല്‍ഖര്‍ കൊച്ചിയിലെത്തിയത് തിരിച്ചുവരവിന്റെ സൂചന; 'കളങ്കാവല്‍' ഓഗസ്റ്റില്‍