Dhruv Vikram: 'ജനപ്രീതി കളഞ്ഞുകുളിക്കരുത്': ധ്രുവിനെ ഉപദേശിച്ച് മാരി സെൽവരാജ്, ഹിറ്റ് സിനിമയുടെ റീമേക്കിൽ നിന്ന് പിന്മാറി ധ്രുവ്

നിഹാരിക കെ.എസ്
ശനി, 22 നവം‌ബര്‍ 2025 (11:59 IST)
മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ ധ്രുവ് വിക്രം എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് ആണ്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്കും നടനും തമിഴ്‌നാട്ടിൽ നിന്നും ലഭിച്ചത്. ബൈസൺ റിലീസിന് പിന്നാലെ ധ്രുവ് നായകനായെത്തുന്ന അടുത്ത ചിത്രമേതായിരിക്കും എന്ന രീതിയിലുള്ള ചർച്ചകളും ആരാധകർക്കിടയിൽ നടന്നിരുന്നു. 2023 ൽ സൂപ്പർ ഹിറ്റായി മാറിയ കില്ലിന്റെ തമിഴ് റീമേക്കിൽ ധ്രുവ് നായകനായി എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. 
 
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച വയലൻസ് ആക്ഷൻ ത്രില്ലറെന്നാണ് പലരും കില്ലിനെ വിശേഷിപ്പിച്ചത്. എന്നാൽ ധ്രുവ് ഈ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരിയറിൽ ഇതുവരെ ചെയ്ത നാല് സിനിമകളിൽ രണ്ടെണ്ണം റീമേക്കായിരുന്നു. ഇനിയും റീമേക്കുകളുടെ ഭാഗമാകാൻ താല്പര്യമില്ലെന്ന് ബൈസണിന്റെ പ്രൊമോഷനിടെ ധ്രുവ് വ്യക്തമാക്കിയിരുന്നു. 
 
ഇതിന് പുറമെ സംവിധായകൻ മാരി സെൽവരാജിന്റെ ഉപദേശവും മാറി ചിന്തിക്കാൻ ധ്രുവിനെ പ്രേരിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. ബൈസൺ എന്ന സിനിമ തമിഴിലെ സാധാരണ പ്രേക്ഷകർ ഏറ്റെടുത്തെന്നും വയലൻസ് അധികമുള്ള സിനിമകൾ ചെയ്ത് ഇപ്പോഴുള്ള ജനപ്രീതി നഷ്ടപ്പെടുത്തരതെന്ന് മാരി ധ്രുവിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഈ രണ്ട് കാര്യങ്ങളാണ് റീമേക്കിൽ നിന്ന് ധ്രുവ് പിന്മാറാൻ കാരണമെന്ന് പറയപ്പെടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments