കേട്ടതെല്ലാം സത്യം തന്നെയോ? വിക്രമിന്റെ മരുമകളാക്കാൻ അനുപമ പരമേശ്വരൻ?
അനുപമ പരമേശ്വരൻ ആണ് ധ്രുവിന്റെ നായികയായത്.
പ്രശസ്ത നടൻ വിക്രമിന്റെയും ശൈലജയുടെയും മകൻ ധ്രുവ് വിക്രം തമിഴകത്തെ ഉദിച്ച് വരുന്ന താരമാണ്. ഭാവിയിൽ തമിഴകത്തെ മിന്നും താരമായി ധ്രുവ് മാറുമെന്ന കാര്യത്തിൽ സംശയമില്ല. അടുത്തിടെ റിലീസ് ആയ മാരി സെൽവരാജ് ചിത്രം ബൈസൺ കാലമാടൻ, ധ്രുവിനെ ഒരു നടനെന്ന നിലയിൽ അടയാളപ്പെടുത്തിക്കഴിഞ്ഞു. അനുപമ പരമേശ്വരൻ ആണ് ധ്രുവിന്റെ നായികയായത്.
കുറച്ചു കാലമായി സോഷ്യൽ മീഡിയ ഭരിക്കുന്നത് താര പുത്രനും, ചിത്രത്തിലെ നായിക അനുപമയും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള റൂമറുകളാണ്. നെറ്റിസൺസ് ആദ്യമായി ഈ വിഷയം ശ്രദ്ധിച്ചത്, ധ്രുവും അനുപമയ്ക്കും ഷെയർ ചെയ്യുന്നതായി പറയപ്പെടുന്ന ഒരു സ്‌പോട്ടിഫൈ പ്ലേലിസ്റ്റിന്റെ സ്ക്രീൻഷോട്ട് വൈറലായപ്പോഴാണ്. അതിന്റെ കവർ ചിത്രത്തിൽ പരസ്പരം ചുംബിക്കുന്ന കമിതാക്കളുടെ ചിത്രമുണ്ട്. ഇതിന് പിന്നാലെ പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയ നിറഞ്ഞു. അതിന് ആക്കം കൂട്ടുകയാണ് അനുപമയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി.
അടുത്തിടെ ധ്രുവ് വിക്രം 'വേദന' എന്ന ക്യാപ്ഷനോട് കൂടി, ബൈസൺ കാലമാടൻ എന്ന സിനിമയ്ക്ക് വേണ്ടി നടത്തിയ പരീശീലനങ്ങളുടെ വിഡിയോകൾ അടങ്ങിയ റീൽ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇത് തന്റെ സ്റ്റോറിയിലേക്ക് ഷെയർ ചെയ്ത അനുപമ 'ധ്രുവ് ധ്രുവ് ധ്രുവ്' എന്ന എഴുതി, കുറെയധികം കണ്ണീരണിഞ്ഞ ഇമോജികളും, ഒരു വലിയ ഹൃദയം കൊടുത്തു. ഇത് കണ്ടതോടെ, പ്രേമം നായികയ്ക്ക് വെറുമൊരു സഹപ്രവർത്തകനോ സുഹൃത്തോ അല്ല മറിച്ച് അതിനുമൊക്കെ മുകളിലാണ് അദ്ധേഹത്തിന്റെ സ്ഥാനം എന്ന് അവർ തന്നെ അറിയിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയ കരുതുന്നത്.
എന്തായാലും, ധ്രുവും അനുപമയ്ക്കും ജീവിതത്തിൽ ഒന്നിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. വിക്രമിന്റെ ഭാവി മരുമകളാകാൻ അനുപമ തയ്യാറെടുത്തു എന്നും ചിലർ വാദിക്കുന്നു.