സൂപ്പർതാരം ചിയാൻ വിക്രമിന്റെ മകനായ ധ്രുവ് തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കായ ആദിത്യ വർമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് വിക്രമിനൊപ്പം മഹാൻ എന്ന സിനിമയിലും വേഷമിട്ടു. മാരി സെൽവരാജിന്റെ ബൈസൺ ആണ് ധ്രുവിന്റെ പുതിയ ചിത്രം.
ബൈസണിന്റെ പ്രൊമോഷൻ പരിപാടിക്കിടെ സംസാരിക്കവെ ധ്രുവ് നെപ്പോട്ടിസത്തെ കുറിച്ച് സംസാരിച്ചത് വൈറലാകുന്നു. താരപുത്രൻ ആയതിനാലാണ് തനിക്ക് അവസരങ്ങൾ ലഭിക്കുന്നതെന്ന് ധ്രുവ് വിക്രം തുറന്നു പറയുന്നു.
'ഞാൻ ഒരു സ്റ്റാർ കിഡ് ആണ്, അത് വഴി അവസരങ്ങൾ കിട്ടുന്നുവെന്ന് ഞാൻ അംഗീകരിക്കുന്നു. പക്ഷേ ആളുകൾ എന്നെ സ്വീകരിക്കുന്നതിനും സ്‌നേഹിക്കുന്നതിനും ഇന്ത്യൻ സിനിമയിൽ ഒരു ഇടം കണ്ടെത്തുന്നതിനും വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. അതുവരെ ഞാൻ എന്റെ ജോലി തുടർന്നു കൊണ്ടേയിരിക്കും', എന്നാണ് ധ്രുവ് പറഞ്ഞത്.