'ശരിക്കും ദുഃഖമുണ്ട്'; മുടക്കിയത് 15 കോടി, ലഭിച്ചത് വെറും ഒരു കോടി മാത്രമെന്ന് അനുപമ പരമേശ്വരൻ
						
		
						
				
പർദക്ക് ലഭിച്ച മോശം പ്രതികരണത്തിൽ തനിക്ക് നിരാശ തോന്നുന്നുവെന്ന് അനുപമ പറഞ്ഞു.
			
		          
	  
	
		
										
								
																	അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രമായ സിനിമയായിരുന്നു പർദ. 15 കോടി മുതൽമുടക്കിൽ തിയേറ്ററിൽ എത്തിയ സിനിമ ഫ്‌ളോപ്പ് ആയി മാറിയതിൽ നിരാശ പ്രകടപ്പിച്ച് നടി അനുപമ പരമേശ്വരൻ. ഈ വർഷം ആറ് സിനിമകളിൽ അഭിനയിച്ച താരം എല്ലാ സിനിമകളും പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് വ്യക്തമാക്കി. പർദക്ക് ലഭിച്ച മോശം പ്രതികരണത്തിൽ തനിക്ക് നിരാശ തോന്നുന്നുവെന്ന് അനുപമ പറഞ്ഞു.
 
 			
 
 			
					
			        							
								
																	
	 
	ബൈസൺ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് അനുപമ സംസാരിച്ചത്. ശരിക്ക് ദുഃഖമുണ്ട്. ആ സത്യം അംഗീകരിക്കുന്നു. ചെയ്യുന്ന ഓരോ സിനിമയും ബോക്‌സ് ഓഫീസ് ഹിറ്റായില്ലെങ്കിൽ പോലും, അത് നന്നായി വരണമെന്നും പ്രേക്ഷകർക്കെല്ലാം ഇഷ്ടപ്പെടണമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
	 
	ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കിഷ്കിന്ധാപുരിയിലെ എന്റെ കഥാപാത്രം ബൈസണിലെ കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു സിനിമ വിജയിക്കുമ്പോൾ, കൂടുതൽ മികച്ച സിനിമകൾ ചെയ്യാനും തിരക്കഥകൾ വിവേകത്തോടെ തിരഞ്ഞെടുക്കാനും എനിക്ക് പ്രചോദനം നൽകുന്നുണ്ട് എന്നാണ് അനുപമ പറഞ്ഞത്.
	 
	ഏകദേശം 1.2 കോടി രൂപ മാത്രമാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. പ്രവീൺ കന്ദ്രേഗുല ആണ് പർദ സംവിധാനം ചെയ്തത്. നടി ദർശന രാജേന്ദ്രന്റെ ആദ്യ തെലുങ്ക് ചിത്രം കൂടി ആയിരുന്നു പർദ. പർദ: ഇൻ ദ് നെയിം ഓഫ് ലവ് എന്നാണ് ചിത്രത്തിന്റെ പൂർണമായ പേര്.