Publish Date: Mon, 28 Mar 2022 (14:28 IST)
Updated Date: Mon, 28 Mar 2022 (14:31 IST)
നടന്‍ ധ്രുവന്‍ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വെച്ചായിരുന്നു കല്യാണം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തിയ നടന്‍ ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടി.ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈനല്‍സ്, തുടങ്ങി വലിമൈ, ആറാട്ട് വരെ എത്തിനില്‍ക്കുകയാണ് നടന്റെ കരിയര്‍.
'അടി','ജനഗണമന', ഖജുരാവോ ഡ്രീംസ്, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് ധ്രുവന്റേതായി ഇനി വരാനുള്ളത്.