Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ധൈര്യമായി പൊയ്‌ക്കോ, ചീത്തപേര് ഉണ്ടാവില്ല എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ട്': ഡിറ്റക്ടീവ് ഉജ്ജ്വലനെ കുറിച്ച് ധ്യാൻ

പുതിയ സിനിമ ധൈര്യമായി പോയി കണ്ടോളാൻ താൻ പറഞ്ഞിട്ടുണ്ടെന്നും ധ്യാൻ പറയുന്നു.

Dhyan Sreenivasan

നിഹാരിക കെ.എസ്

, തിങ്കള്‍, 26 മെയ് 2025 (12:50 IST)
അച്ഛനും അമ്മയ്ക്കും തന്റെ സിനിമ തിയേറ്ററില്‍ കാണാന്‍ പോകാന്‍ പേടിയാണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. സിനിമ കണ്ട് കഴിഞ്ഞാല്‍ അഭിപ്രായം ചോദിച്ച് മാധ്യമങ്ങള്‍ എത്തും. സ്വന്തം മകന്റെ സിനിമ കൊള്ളില്ലെന്ന് കുറ്റം പറയാന്‍ പറ്റില്ലല്ലോ എന്നതാണ് അവരുടെ പേടിയെന്നും  ചാനലുകളെ പേടിച്ച് ശ്രീനിവാസന്‍ വീട്ടില്‍ ഇരിക്കുകയാണ് എന്നാണ് ധ്യാന്‍ പറയുന്നത്. പുതിയ ചിത്രം ‘ഡിറ്റക്ടീവ് ഉജ്ജ്വലന്റെ’ വിജയാഘോഷത്തിനിടെയാണ് ധ്യാന്‍ സംസാരിച്ചത്. പുതിയ സിനിമ ധൈര്യമായി പോയി കണ്ടോളാൻ താൻ പറഞ്ഞിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. 
 
'കഴിഞ്ഞ ദിവസം അമ്മ നിന്റെ ഒരു പടം ഇറങ്ങിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. അച്ഛനും അന്നേരം അവിടെ ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, ഉണ്ട് ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്നാണ് പേര്, സോഫിയ പോള്‍ ആണ് നിര്‍മ്മാതാവ് എന്നെല്ലാം. ഞങ്ങള്‍ക്ക് പോയി കാണാന്‍ പറ്റുമോ എന്നായിരുന്നു അവര്‍ക്ക് സംശയം. കാരണം അച്ഛനും അമ്മയ്ക്കും നിങ്ങളെ ആണ് പേടി. നിങ്ങള്‍ എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാല്‍ സ്വന്തം മോനെ പറ്റി കുറ്റം പറയാന്‍ പറ്റില്ലല്ലോ എന്ന് പേടിച്ചിട്ട് എന്റെ അമ്മയും അച്ഛനും ഈയിടെയായി സിനിമ കാണാനേ പോവാറില്ല. പ്രത്യേകിച്ച് എന്റെ സിനിമ. 
 
ഇത്തവണ ഞാന്‍ പറഞ്ഞു ധൈര്യമായി പൊയ്‌ക്കോ ചീത്തപേര് ഉണ്ടാവില്ല, വല്യ പ്രശ്‌നമില്ലാതെ പോകും.. അഭിപ്രായം ചോദിച്ചാല്‍ നല്ലതാണെന്ന് പറഞ്ഞാല്‍ മതി എന്ന്. അപ്പോ അവര്‍ ചിലപ്പോ സിനിമ കാണാന്‍ വരും. നിങ്ങളെ പേടിച്ച് ശ്രീനിവാസനൊക്കെ വീട്ടില്‍ കുത്തിയിരിക്കാണ്, അഭിപ്രായം ചോദിച്ച് വിഷമിപ്പിക്കരുത്', എന്നാണ് ധ്യാന്‍ പറയുന്നത്. 
 
അതേസമയം, നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍-രാഹുല്‍ ജി എന്നിവര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സജു വിത്സണ്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്സവത്തിനിടെ ഗുണ്ടായിസം; മറുപടിയുമായി അനുശ്രീ