മക്കൾ ഇപ്പോഴേ ധ്യാന്റെ ഫാൻസ് ആണ്, അവരെ സിനിമയിലേക്ക് കൊണ്ടുവരില്ല: അജു വർഗീസ്
ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് തമാശ കലര്‍ന്ന പരാമര്‍ശം നടത്തിയിരിക്കുകയാണ് അജു
സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് അജു വർഗീസും ധ്യാന ശ്രീനിവാസനും. ഇവരുടെ കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും അജു വര്‍ഗീസ് ആയിരുന്നു. അഭിമുഖങ്ങളിൽ പരസ്പരം ട്രോളാനും ഇവർക്ക് മടിയൊന്നുമില്ല. ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് തമാശ കലര്‍ന്ന പരാമര്‍ശം നടത്തിയിരിക്കുകയാണ് അജു. ചേട്ടന്റെ കുട്ടികളില്‍ ആര്‍ക്കെങ്കില്‍ താല്‍പ്പര്യം തോന്നിയാല്‍...'' എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ധ്യാനിനെക്കുറിച്ച് രസകരമായ പരാമര്‍ശം അജു നടത്തിയത്.
'ഞാന്‍ തടയും, ഉറപ്പല്ലേ അല്ലെങ്കില്‍ അതിലൊരുത്തനൊക്കെ വന്നിരുന്ന് എന്നെ കുറിച്ച് പറയുന്നത് കേള്‍ക്കേണ്ടി വരില്ലേ. എന്റെ അപ്പന്‍ ഇങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു, എന്നൊക്കെ പറയില്ലേ. അങ്ങനെ ചെയ്യുന്നൊരുത്തന്‍ ഇപ്പോഴുണ്ടല്ലോ. ധ്യാന്‍ അവര്‍ക്ക് ചാച്ചനാണ്. ഇപ്പോഴേ അവര്‍ ധ്യാനിന്റെ ഫാന്‍സ് ആണ്.
ധ്യാന്‍ അവരെ ഡ്രൈവിങിനൊക്കെ കൊണ്ടുപോകും. കുറച്ചു കൂടി വലുതായാല്‍ അവര്‍ എന്തായാലും ധ്യാനിന്റെ ഇന്റര്‍വ്യൂ എല്ലാം കാണുമല്ലോ. അപ്പോള്‍ അവര്‍ക്ക് തോന്നിയാലോ, ചാച്ചന്‍ ചാച്ചന്റെ ഫാദറിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കും കുറച്ചു പറയാനുണ്ടെന്ന് തോന്നിയാലോ', അജു വര്‍ഗീസ് പറഞ്ഞു. അഗസ്റ്റീനയാണ് അജുവിന്റെ ഭാര്യ. നാല് കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്.