Webdunia - Bharat's app for daily news and videos

Install App

ആ പ്രമുഖ നടൻ ഞാനാണ്, എല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം: ധ്യാൻ ശ്രീനിവാസൻ

സിനിമയെ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടിയുള്ള ഒരു തന്ത്രമായിരുന്നു അതെന്നാണ് ധ്യാൻ പറയുന്നത്.

നിഹാരിക കെ.എസ്
ചൊവ്വ, 13 മെയ് 2025 (16:26 IST)
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റിഫൻ പറഞ്ഞ പ്രമുഖ നടൻ താനാണെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ പരാമർശത്തെ കുറിച്ചാണ് ധ്യാൻ സംസാരിച്ചത്. ലിസ്റ്റിനെ വേദിയിൽ ഇരുത്തി കൊണ്ടാണ് ധ്യാൻ സംസാരിച്ചത്. സിനിമയെ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടിയുള്ള ഒരു തന്ത്രമായിരുന്നു അതെന്നാണ് ധ്യാൻ പറയുന്നത്. 
 
'ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രമാണ്. ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നിർമ്മാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണ്', എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.
 
അതേസമയം, പ്രിൻസ് ആൻഡ് ഫാമിലി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ ആയിരുന്നു ലിസ്റ്റിന്റെ പരാമർശം. ”മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും” എന്നായിരുന്നു ലിസ്റ്റിൻ പറഞ്ഞത്. 
 
പിന്നീട് അത് നിവിൻ പോളിയെ കുറിച്ചാണെന്ന പ്രചാരണങ്ങളും എത്തി. എന്നാൽ അത് നിവിനെ കുറിച്ചല്ല എന്ന് ലിസ്റ്റിന്റെ നിർമ്മിക്കുന്ന ‘ബേബി ഗേൾ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. നിവിനെ കുറിച്ചല്ല താൻ പറഞ്ഞതെന്ന് വ്യക്തമാക്കി ലിസ്റ്റിനും രംഗത്തെത്തിയിരുന്നു. താൻ ആരുടെയും പേര് പറഞ്ഞിട്ടില്ല. എന്നാൽ നടന്റെ ആരാധകർ തനിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് എന്നായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു

അടുത്ത ലേഖനം
Show comments