Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സ്വന്തം കാര്യം നോക്കാൻ ഭീഷണിയുടെ സ്വരം മുഴക്കുന്നവർ നമുക്ക് മുന്നിലുണ്ട്'; വിവാദങ്ങൾക്കിടെ നിവിൻ പോളി

Listin Stephen

നിഹാരിക കെ.എസ്

, ബുധന്‍, 7 മെയ് 2025 (08:54 IST)
കൊല്ലം: പ്രമുഖ നടനെതിരെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പൊതുവേദിയിൽ ആരോപണം ഉന്നയിച്ചതോടെ ഇത് നിവിൻ പോളിക്കെതിരാണെന്ന് പ്രചാരണം ഉണ്ടായി. തനിക്കെതിരെ ആരോപണങ്ങൾ പ്രചരിക്കുന്നതിനിടെ നടൻ നിവിൻ പോളിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രോത്സവ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് നിവിൻ പോളി വിവാദ വിഷയങ്ങളോട് പരോക്ഷമായി പ്രതികരിച്ചത്.
 
സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തിൽ നാം കണ്ടുമുട്ടാറുണ്ടെന്നായിരുന്നു നിവിൻ പോളിയുടെ വാക്കുകൾ. ഇത്തരക്കാരോട് പറയാനുള്ളത് നല്ല ഹൃദയം ഉണ്ടാകണം എന്ന് മാത്രമാണ് എന്നും നിവിൻ പറയുന്നുണ്ട്. 
 
'പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളായി ജീവിക്കാൻ പറ്റിയാൽ വളരെ നല്ല കാര്യമാണ്. അങ്ങനുള്ള നിരവധി പേരുണ്ട്. അല്ലാത്തവരെയും കാണാറുണ്ട്. സ്വന്തം കാര്യം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരും നമ്മുടെ മുന്നിലുണ്ട്. അവരോട് ഒരു കാര്യമാണ് പറയാനുള്ളത്. നല്ല ഹൃദയത്തിന് ഉടമയാകുക, നല്ല മനസിന് ഉടമയാകുക, സ്‌നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകാൻ നമുക്ക് എല്ലാവർക്കും സാധിക്കും', നിവിൻ പോളി പറഞ്ഞു.
 
പേര് വെളിപ്പെടുത്താതെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമയിലെ ഒരു നടനെതിരെ എന്ന തരത്തിൽ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇത് നിവിൻ പോളിയെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വിലയിരുത്തലുകളും പിന്നാലെ എത്തി. വിവാദത്തിന് പിന്നാലെ താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നത് ചൂണ്ടിക്കാട്ടി ലിസ്റ്റിൻ വീണ്ടും രംഗത്തെത്തിയിരുന്നു. നിവിൻ പോളിയുടെ വാക്കുകൾ ഈ വിവാദത്തിലുള്ള പ്രതികരണമാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഏറ്റെടുത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pani 2: ജോജു ജോര്‍ജ്ജിന്റെ 'പണി 2' ഡിസംബറില്‍ ആരംഭിക്കും