Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dhyan Sreenivasan: അഭിനയത്തിൽ നിന്നും ഇടവേള എടുക്കാൻ ധ്യാന ശ്രീനിവാസൻ

തിര 2വിൽ അഭിനയിക്കാൻ സാധ്യതയില്ലെന്നും ധ്യാൻ പറയുന്നു. 2

Dhyan Sreenivasan

നിഹാരിക കെ.എസ്

, ശനി, 20 സെപ്‌റ്റംബര്‍ 2025 (12:29 IST)
അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയാണെന്നും ഇനി സംവിധാനത്തിനായുള്ള ഒരുക്കമാണെന്നും ധ്യാൻ ശ്രീനിവാസൻ. ഈ വർഷം താൻ സിനിമകളൊന്നും ചെയ്യുന്നില്ല. ഇപ്പോൾ റിലീസാകുന്ന സിനിമകളെല്ലാം പോയ വർഷം തീർത്തതാണെന്നും ധ്യാൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
''ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെല്ലാം കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയാക്കിയവയാണ്. ഈ വർഷം ഇനി സിനിമകൾ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം കൊണ്ടാണ് അങ്ങനെ ചെയ്തത്. പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിട്ട് മൂന്ന്-നാല് മാസമായി. അതിൽ തിര 2 ഉണ്ട്. പിന്നെ മറ്റ് രണ്ട് കഥകൾ കൂടെ എഴുതുന്നുണ്ട്. അതുകൊണ്ട് പഴയ പോലെ സിനിമ അഭിനയം ഇല്ല. ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്'' ധ്യാൻ പറയുന്നു.
 
തിര 2വിൽ അഭിനയിക്കാൻ സാധ്യതയില്ലെന്നും ധ്യാൻ പറയുന്നു. 2013 ൽ തിരയുടെ ക്യാൻവാസ് അത്യാവശ്യം വലുതായിരുന്നു. നാലഞ്ച് സംസ്ഥാനങ്ങളിൽ പോയി ഷൂട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആർട്ടിസ്റ്റുകളെ കൊണ്ടു വന്നു. മൾട്ടിലാംഗ്വേജിലാണ് ഷൂട്ട് ചെയ്തത്. കാലത്തിന് മുമ്പേയുള്ള സിനിമയായിരുന്നു. അന്ന് പ്രേക്ഷകർ ഉൾക്കൊള്ളാൻ സാധിക്കാതെ പോയത് അതുകൊണ്ടാകാമെന്നും ധ്യാൻ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ