Select Your Language

Notifications

webdunia
webdunia
webdunia
webdunia

Manju Warrier: കാവ്യയുടെ അച്ഛൻ മരിച്ചപ്പോൾ മഞ്ജു എത്തി? വൈരാഗ്യമില്ലെന്ന് പല്ലിശേരി

കാവ്യയുടെ അച്ഛന്റെ മരണശേഷം കാവ്യയെ കാണാൻ നടി മഞ്ജു വാര്യർ എത്തിയെന്ന് പറയുകയാണ് പല്ലിശേരി.

Kavya Madhavan

നിഹാരിക കെ.എസ്

, ശനി, 5 ജൂലൈ 2025 (11:08 IST)
അടുത്തിടെയാണ് കാവ്യയുടെ അച്ഛൻ മാധവൻ മരണപ്പെട്ടത്. നിരവധി താരങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ കാവ്യയുടെ അച്ഛന്റെ മരണശേഷം കാവ്യയെ കാണാൻ നടി മഞ്ജു വാര്യർ എത്തിയെന്ന് പറയുകയാണ് പല്ലിശേരി. മഞ്ജുവിന് വൈരാഗ്യമില്ലെന്നും മഞ്ജു കാവ്യയെ കാണാൻ എത്തിയെന്നുമാണ് പുതിയ വീഡിയോയിൽ പല്ലിശ്ശേരി അവകാശപ്പെട്ടിരുന്നത്. 
 
കഴിഞ്ഞ ദിവസം കാവ്യ മാധവൻ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന അവകാശ വാദവുമായി പല്ലിശേരി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണിത്. കാവ്യയുടെ അച്ഛന്റെ വലിയ ആ​ഗ്രഹമായിരുന്നു ഇതെന്നും ഈയിടെ മരിച്ച ഇദ്ദേഹത്തിന്റെ ആ​ഗ്രഹം സാധിച്ച് കൊടുക്കാൻ കാവ്യ തീരുമാനിച്ചെന്നു ദിലീപും ഇതിന് സമ്മതം നൽകിയെന്നും പല്ലിശേരി വാദിച്ചു. നേരത്തെ പല തവണ ദിലീപിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല്ലിശേരി സംസാരിച്ചിട്ടുണ്ട്. 
 
എന്നാൽ, തനിക്കെതിരെയുള്ള ​ഗോസിപ്പുകളെ ദിലീപ് അവ​ഗണിച്ചു. തനിക്ക് നേരെ സംഘടിതമായി ചേർന്ന് ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ദിലീപ് വാദിക്കുകയും ചെയ്തു. സിനിമകളുടെ തിരക്കിലാണിപ്പോൾ മഞ്ജു വാര്യർ. വ്യക്തി ജീവിതത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ താൽപര്യമില്ലാത്ത നടിയാണ് മഞ്ജു വാര്യർ. വേർപിരിയലിന് ശേഷം ദിലീപിനെ കുറ്റപ്പെടുത്തി എവിടെയും സംസാരിച്ചിട്ടില്ല. മഞ്ജു ഇന്നും ഇക്കാര്യത്തിൽ കാണിക്കുന്ന പക്വത ഏവരും ചൂണ്ടിക്കാട്ടാറുണ്ട്. മലയാളത്തിന് പുറമെ തമിഴിലും സിനിമകൾ ചെയ്യുന്ന തിരക്കിലാണ് മഞ്ജു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bha Bha Ba Teaser: വിന്റേജ് ദിലീപ് ഈസ് ബാക്ക്; ട്രെൻഡിങ്ങ് ലിസ്റ്റിൽ കയറി ഭ.ഭ.ബ ടീസർ