Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

തമിഴില്‍ പ്രേമലു ക്ലിക്ക് ആയോ? ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട്

Did Premalu click in Tamil First Day Collection Report

കെ ആര്‍ അനൂപ്

, ശനി, 16 മാര്‍ച്ച് 2024 (16:20 IST)
തിയറ്ററുകളില്‍ ഒരു മാസം സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് ഇന്ന് വലിയൊരു കാര്യമാണ്. ആഴ്ചകള്‍ കൊണ്ട് തന്നെ പല സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ഒടിടിയുടെ വലയില്‍ വീഴാറുണ്ട്. 2024 ല്‍ 30 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ ഓടിയ മലയാള സിനിമ പ്രേമലു ആണ്. ഇപ്പോഴും സിനിമ കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്. അതില്‍ പലതവണ കണ്ടവരും ഉള്‍പ്പെടും. ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ സിനിമ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിന് എത്തിയത്.ഇപ്പോഴിതാ തമിഴ് പതിപ്പ് നേടിയ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
 
പ്രേമലുവിന്റെ തമിഴ് പതിപ്പ് വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ആണ്. തമിഴ് പതിപ്പ് വെള്ളിയാഴ്ചയായിരുന്നു റിലീസ് തമിഴ്‌നാട്ടില്‍ നിന്ന് റിലീസ് ദിനത്തില്‍ 50 ലക്ഷത്തോളം നേടിയിട്ടുണ്ട്. മികച്ച അഭിപ്രായങ്ങള്‍ വന്നതോടെ ശനിയാഴ്ചത്തെ അഡ്വാന്‍സ് ബുക്കിങ്ങിലും ഇത് പ്രതിഫലിക്കുന്നുണ്ട്. എന്തായാലും ഞായറാഴ്ച ചിത്രം എത്ര നേടുമെന്ന് അറിയുവാനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
 
തമിഴ്‌നാട്ടില്‍ മികച്ച സ്‌ക്രീന്‍ കൗണ്ട് പ്രേമലുവിന് ഉണ്ട്.പ്രേമലുവിന്റെ തമിഴ്, മലയാളം, തെലുങ്ക് പതിപ്പുകള്‍ക്ക് ചെന്നൈയില്‍ നിലവില്‍ പ്രദര്‍ശനമുണ്ട്. മൂന്ന് പതിപ്പുകള്‍ക്കും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നല്ല സ്വീകാര്യത ലഭിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലു അര്‍ജുന്റെ ജനപ്രീതി ഇടിഞ്ഞോ?നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് നടന്‍, ഒന്നാം സ്ഥാനത്ത് മാറ്റമില്ലാതെ പ്രഭാസ്