Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dies Irae: പേടിപ്പിക്കാന്‍ പ്രണവ് എത്തുന്നു; ആദ്യ ഷോ വ്യാഴം രാത്രി

വ്യാഴം രാത്രി 9.30 നാണ് ഡീയസ് ഈറേയുടെ ആദ്യ ഷോ. ബുക്ക് മൈ ഷോയില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്

Dies Irae first Show, Dies Irae Review, Dies Irae, Dies Irae Pranav Mohanlal Look, Dies Irae Pranav Mohanlal Poster, Dies Irae Story, ഡീയസ് ഈറേ, പ്രണവ് മോഹന്‍ലാല്‍, ഡീയറ് ഈറേ പ്രണവ് മോഹന്‍ലാല്‍ ലുക്ക്‌

രേണുക വേണു

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (09:49 IST)
Dies Irae

Dies Irae: ഭ്രമയുഗത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' തിയറ്ററുകളിലേക്ക്. ഒക്ടോബര്‍ 31 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ഔദ്യോഗിക റിലീസ്. എന്നാല്‍ 30 (വ്യാഴം) രാത്രി മുതല്‍ പല സ്‌ക്രീനുകളിലും ആദ്യ ഷോ കളിക്കും. 
 
വ്യാഴം രാത്രി 9.30 നാണ് ഡീയസ് ഈറേയുടെ ആദ്യ ഷോ. ബുക്ക് മൈ ഷോയില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 9.30 നു ഷോയുള്ള മിക്ക സ്‌ക്രീനുകളിലും ഇതിനോടകം ടിക്കറ്റ് വിറ്റുതീര്‍ന്നു. 
 
മുന്‍ സിനിമകളെ പോലെ പ്രേക്ഷകരെ ഭയപ്പെടുത്താനാണ് രാഹുല്‍ സദാശിവന്‍ ഡീയസ് ഈറേയുമായി എത്തുന്നത്. ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുല്‍ സദാശിവനാണ്. സംഗീതം ക്രിസ്റ്റോ സേവ്യര്‍, ക്യാമറ ഷെഹ്നാദ് ജലാല്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകേഷ് ഔട്ട്: തലൈവർ- ആണ്ടവർ സിനിമ ഒരുക്കുന്നത് നെൽസൺ ദിലീപ് കുമാർ