ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡീയസ് ഈറേ'. പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. രാഹുൽ സദാശിവന്റെ ഇഷ്ട ഴോണറായ ഹൊറർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 31 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഇപ്പോഴിതാ സിനിമയിൽ മോഹൻലാൽ ഉണ്ടോ എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുന്നത്. ഇതിന് പിന്നിൽ നടന്റെ സോഷ്യൽ മീഡിയാ പ്രൊഫൈൽ പിക്കാണ്. ഡീയസ് ഈറെ സിനിമയുടെ കളർ ടോണിലാണ് മോഹൻലാൽ തന്റെ പ്രൊഫൈൽ പിക് മാറ്റിയിരിക്കുന്നത്. കറുപ്പും ചുറുപ്പും നിറത്തിലാണ് സിനിമയുടെ ഇതുവരെയുള്ള പോസ്റ്ററുകൾ എല്ലാം അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നത്.
മോഹൻലാലിന്റെ പ്രോഫേൽ പിക്ച്ചറും ഇതേ പാറ്റേണിൽ ഉള്ളതാണ്. ഒരു സർപ്രൈസ് ആരാധകർക്കായി രാഹുൽ സദാശിവൻ നൽകുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ കണക്കുക്കൂട്ടൽ. ചിത്രത്തിൽ മോഹൻലാൽ ഉണ്ടെങ്കിൽ ഉറപ്പിക്കാം ചിത്രം ബ്ലോക്ക് ബസ്റ്റർ എന്നാണ് ആരാധകർ പറയുന്നത്. അതുമാത്രമല്ല സിനിമയിലെ അണിയറ പ്രവർത്തകർ എല്ലാം തന്നെ സോഷ്യൽ മീഡിയാ പ്രൊഫൈലിൽ റെഡ് ഫോട്ടോ ആണ് ഇട്ടിരിക്കുന്നത്.