Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത്'; ഇന്നസെന്റ് തനിക്ക് ആരായിരുന്നു എന്ന് നടന്‍ ദിലീപ്

innocent
നടന്‍ ഇന്നസെന്റിനെ ഇഷ്ടമുള്ളവര്‍ വിഷമത്തിലാണ്. എന്നെന്നും ഓര്‍ക്കാവുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചാണ് അദ്ദേഹം യാത്രയായത്. പ്രതിസന്ധിഘട്ടത്തെ ചിരി കൊണ്ട് എങ്ങനെ തോല്‍പ്പിക്കാം എന്നത് ജീവിതം കൊണ്ട് പഠിപ്പിച്ച കലാകാരന്‍. ഇന്നസെന്റ് തനിക്ക് ആരായിരുന്നു എന്ന് നടന്‍ ദിലീപ് പറയുകയാണ്.
 
''വാക്കുകള്‍ മുറിയുന്നു... കണ്ണുകളില്‍ ഇരുട്ടു മൂടുന്നു... ആശുപത്രിയില്‍ കാത്തിരിക്കുമ്പോള്‍ ഡോക്ടര്‍ വന്നു പറയുന്ന വാക്കുകള്‍ കേട്ട്... ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യന്‍ എനിക്ക്.... അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു... കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോള്‍... വാക്കുകള്‍ മുറിയുന്നു... ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഓര്‍മ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും....... '-ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.
 
മാര്‍ച്ച് മൂന്നിനായിരുന്നു അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ രാത്രി 10 30 നായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിഥുനത്തിലെ കുറുപ്പിന്റെ ഈ നില്പ് !ഈ ഒരു മൂഡ് പിടിച്ചു മറികടന്ന എത്രയോ സാഹചര്യങ്ങള്‍, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ നടി ദിവ്യ പ്രഭ