Thankamani premalu malayalam movie
ദിലീപിന്റെ 'തങ്കമണി'തിയറ്ററുകളില്‍ എത്തി. സിനിമയ്ക്ക് 22.46 ലക്ഷം രൂപയുടെ പ്രീ-സെയില്‍സ് വരുമാനം നേടാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ 4503 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തി. സിനിമയുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്ക് വലിയ ആകര്‍ഷണം നേടാനായില്ലെങ്കിലും പ്രീ-സെയില്‍സില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു.
ഏകദേശം 427 ഷോകളില്‍ നിന്നായി 20.33 ലക്ഷം രൂപ നേടിയ 'പ്രേമലു'നെ മറികടക്കാന്‍ ദിലീപ് ചിത്രത്തിനായി.692 ഷോകളിലായി ഏകദേശം 50.79 ലക്ഷം രൂപയുടെ പ്രീ-സെയില്‍സ് ബിസിനസ്സുമായി മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നിലാണ്.
രതീഷ് രകുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തങ്കമണി 1986 ഒക്ടോബര്‍ 21 ന് തങ്കമണി ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പ്പിലും കലാശിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി., അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. തമിഴ് സിനിമയിലെ താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്