Webdunia - Bharat's app for daily news and videos

Install App

Prince and Family Collection Report: ദിലീപ് തുടരുമോ? പ്രിൻസ് ആൻഡ് ഫാമിലി ആദ്യദിനം നേടിയത് എത്ര? കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ

പ്രിൻസ് ആൻഡ് ഫാമിലി 1.14 കോടി രൂപയാണ് ഓപ്പണിംഗില്‍ നേടിയിരിക്കുന്നത്.

നിഹാരിക കെ.എസ്
ശനി, 10 മെയ് 2025 (11:03 IST)
Prince and Family: ദിലീപിന്റെ കരിയറിലെ 150-ാം സിനിമയായ 'പ്രിന്‍സ് ആന്റ് ഫാമിലി' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിരിക്ക് പ്രാധാന്യം നല്‍കിയ ചിത്രമാണിത്. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്‍തത്. പ്രിൻസ് ആൻഡ് ഫാമിലി 1.14 കോടി രൂപയാണ് ഓപ്പണിംഗില്‍ നേടിയിരിക്കുന്നത്.
 
ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തിയിരിക്കുന്നത്.  ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‍മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും.
 
ചിത്രത്തിൽ ദിലീപിനോടൊപ്പം അനുജന്മാരായി ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും,കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.  ചിത്രത്തിന്റെ ഛായാഗ്രഹണം രെണ ദിവെ. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം

Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

അടുത്ത ലേഖനം
Show comments