Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുരത്തിലെ ചിത്രയായി ശ്രുതി രാമചന്ദ്രന്‍, ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അഹമ്മദ് കബീര്‍

മധുരത്തിലെ ചിത്രയായി ശ്രുതി രാമചന്ദ്രന്‍, ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അഹമ്മദ് കബീര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 23 മാര്‍ച്ച് 2021 (11:04 IST)
'മധുരം' ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നല്ലൊരു പ്രണയ കഥയായിരിക്കും സിനിമ പറയാന്‍ പോകുന്നത്. ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോജു ജോര്‍ജിന്റെ ജോഡിയായി എത്തുന്ന നടിയുടെ ജന്മദിനമാണ് ഇന്ന്. 
 
'ഞങ്ങളുടെ ചിത്രയ്ക്ക് ആശംസകള്‍.
 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.'- അഹമ്മദ് കബീര്‍ കുറിച്ചു.
 
ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ചിത്രം.രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് 'മധുരം'എന്ന സിനിമ പറയുന്നത്.ജോജുവും ശ്രുതിയും തമ്മിലുള്ള അടിപൊളി പ്രണയ രംഗം ഉള്‍പ്പെടുത്തിക്കൊണ്ട് അടുത്തിടെ ഒരു ടീസര്‍ പുറത്ത് വന്നിരുന്നു.ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക ബാബു ജോസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോയുടെ 'കള' റിലീസ് ആകുന്ന മാര്‍ച്ച് 25ന് ഫഹദിന്റെ 'മാലിക്'നെ കുറിച്ച് കൂടുതല്‍ അറിയാം, പുതിയ വിവരങ്ങള്‍ ഇതാ !