Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മക്കളില്‍ ഒരാള്‍ക്ക് ഇന്ന് ആറ് വയസ്സ്';കട്ടപ്പനയിലെ ഋതിക് റോഷന്‍ സിനിമയെക്കുറിച്ച് സംവിധായകന്‍ നാദിര്‍ഷ

'മക്കളില്‍ ഒരാള്‍ക്ക് ഇന്ന് ആറ് വയസ്സ്';കട്ടപ്പനയിലെ ഋതിക് റോഷന്‍ സിനിമയെക്കുറിച്ച് സംവിധായകന്‍ നാദിര്‍ഷ

കെ ആര്‍ അനൂപ്

, വെള്ളി, 18 നവം‌ബര്‍ 2022 (11:21 IST)
'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' സംവിധായകന്‍ നാദിര്‍ഷയുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയ ചിത്രമാണ്. തന്റെ പ്രിയപ്പെട്ട മക്കളില്‍ ഒരാളാണ് ഈ സിനിമയെന്നും അദ്ദേഹം ആറ് വര്‍ഷം തികയുന്ന വേളയില്‍ കുറിച്ചു.
 
'2016 നവംബര്‍ 18 , 
ഏറ്റവും പ്രിയപ്പെട്ട മക്കളില്‍ ഒരാള്‍ക്ക് ഇന്ന് ആറ് വയസ്സ്'-നാദിര്‍ഷ കുറിച്ചു.
 
 അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം 2016 നവംബര്‍ 18-നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയുടെ 6-ാം വാര്‍ഷികം ആഘോഷമാക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 
 
പ്രയാഗ മാര്‍ട്ടിനും ലിജോമോളുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ സിജു വില്‍സണ്‍, രാഹുല്‍ മാധവ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ.സക്കറിയ തോമസും ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദൃശ്യം 2' ബിഗ് സ്‌ക്രീനുകളിലേക്ക്,ഇന്ത്യയില്‍ മാത്രം 3302 സ്‌ക്രീനുകളില്‍ പ്രദര്‍ശനം