Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്കിരിയാണ് ബീസ്റ്റിന് പ്രചോദനമായത്: നെല്‍സണ്‍ ദിലീപ്കുമാര്‍

പോക്കിരിയാണ് ബീസ്റ്റിന് പ്രചോദനമായത്: നെല്‍സണ്‍ ദിലീപ്കുമാര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 13 ഏപ്രില്‍ 2022 (16:20 IST)
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ബീസ്റ്റ്' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ഇന്റര്‍വെല്‍ 'പോക്കിരി'യുമായി കണക്ട് ചെയ്യുന്നുണ്ടാന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
 
 ചിത്രത്തില്‍ ഒരു ചെറിയ പോക്കിരി മുഹൂര്‍ത്തമുണ്ടെന്ന് നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.ഈ രംഗം കൂടുതല്‍ നീണ്ടുനില്‍ക്കില്ല, അത് സ്‌പെഷ്യല്‍ ആണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. താന്‍ 'പോക്കിരി'യുടെ വലിയ ആരാധകനാണെന്നും 'ബീസ്റ്റ്' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുമ്പോള്‍ ഈ ചിത്രം ഒരു പ്രചോദനമായെന്നും നെല്‍സണ്‍ പറഞ്ഞു.
 
 ചിത്രത്തിലെ വിജയ്യുടെ കഥാപാത്രം വിജയ്യുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിന്റെ വിപുലീകരണം മാത്രമാണെന്നും 60% ആക്ഷന്‍ സീക്വന്‍സും 40% നര്‍മ്മവും ഉപയോഗിച്ചാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും നെല്‍സണ്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുഴയരികത്ത് ദമ്മ്';ജോ ആന്‍ഡ് ജോയിലെ മനോഹരഗാനം