Webdunia - Bharat's app for daily news and videos

Install App

'ബറോസിനെക്കാളും മുകളില്‍ പോകും പ്രൊഫസര്‍ ഡിങ്കന്‍'; ദിലീപ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്

കെ ആര്‍ അനൂപ്
വ്യാഴം, 28 ഡിസം‌ബര്‍ 2023 (09:18 IST)
ദിലീപ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് പ്രൊഫസര്‍ ഡിങ്കന്‍. ചില കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയ സിനിമയെക്കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 
 
ഡിങ്കന്‍ സിനിമയുടെ കുറച്ച് വിഷ്വല്‍സുകള്‍ കണ്ട ശേഷമാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് സിനിമയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്.ബറോസിന്റെ ചിത്രീകരണത്തിന് ഉപയോഗിച്ച അതേ ടെക്നിക്കുകളും ക്യാമറയും ഒക്കെയാണ് ഈ സിനിമയ്ക്കും ഉപയോഗിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.ബറോസിനെക്കാളും മുകളില്‍ പോകുമോ എന്ന ചോദ്യത്തിനും സംവിധായകന് ഉത്തരമുണ്ട്.
  
ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്റെ കുറച്ച് വിഷ്യുല്‍സ് ഞാന്‍ കണ്ടു. ത്രീഡി വിഷ്യുല്‍സായിരുന്നു. സത്യം പറഞ്ഞാല്‍ മൈഡിയര്‍ കുട്ടിച്ചാത്തന്റെ ആയിരം ഇരട്ടി മുകളില്‍ വരുമത്. മോഹന്‍ലാലിന്റെ സംവിധാനത്തിലെത്തുന്ന ബറോസ് എന്ന സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച അതേ ടെക്നിക്കുകളും ക്യാമറയും മറ്റുമൊക്കെയാണ് ദിലീപ് സിനിമയ്ക്കും ഉപയോഗിച്ചിരിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
 
ബറോസിനെക്കാളും മുകളില്‍ പോകുമോ പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചോദ്യത്തിനും അദ്ദേഹത്തിന് ഉത്തരം ഉണ്ട്. 
 
 തനിക്ക് അങ്ങനെ തന്നെയാണ് തോന്നുന്നതെന്ന് ശാന്തിവിള ദിനേശന്‍ പറയുന്നത്. തായ്ലാന്‍ഡില്‍ ഒരു വനിത ഫൈറ്ററുണ്ട്. അവരുടെ ഒരു ഫൈറ്റ് സീന്‍ എനിക്ക് കാണിച്ച് തന്നു. നമ്മള്‍ കിടുങ്ങി പോകും. അതുപോലെയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh: 'സോണിയ ഗാന്ധിയുടെ കൈയിലെ പാവ'; പരിഹാസങ്ങളെ പുഞ്ചിരിയോടെ നേരിട്ട മന്‍മോഹന്‍, നാണിക്കേണ്ട ആവശ്യമില്ലെന്ന് അന്നേ പറഞ്ഞു

Manmohan Singh: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം ശനിയാഴ്ച

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

അടുത്ത ലേഖനം
Show comments