Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നരക്കോടിയോളം മുടക്കി എടുത്ത പാട്ട് തിയേറ്ററുകളില്‍ ആളെ കൊണ്ടുവരും,ദിലീപിന്റെ 'പ്രൊഫസര്‍ ഡിങ്കന്‍' സിനിമയെക്കുറിച്ച് ശാന്തിവിള ദിനേശ്

ഒന്നരക്കോടിയോളം മുടക്കി എടുത്ത പാട്ട് തിയേറ്ററുകളില്‍ ആളെ കൊണ്ടുവരും,ദിലീപിന്റെ 'പ്രൊഫസര്‍ ഡിങ്കന്‍' സിനിമയെക്കുറിച്ച് ശാന്തിവിള ദിനേശ്

കെ ആര്‍ അനൂപ്

, വ്യാഴം, 28 ഡിസം‌ബര്‍ 2023 (09:14 IST)
ദിലീപിന്റെ 'പ്രൊഫസര്‍ ഡിങ്കന്‍'ഒരുങ്ങുകയാണ്. 2024ല്‍ സിനിമ റിലീസിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ത്രീഡി ചിത്രമാണ്. മജീഷ്യനായിട്ടാണ് ദിലീപ് എത്തുന്നത്. നമിത പ്രമോദാണ് നായിക. റാഫിയുടെതാണ് തിരക്കഥ.
 
സിനിമയ്ക്കായി ഗോപി സുന്ദറാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ അതിലൊരു പാട്ട് എഴുതി സംഗീതം നല്‍കിയിരിക്കുന്നത് ദിലീപിന്റെ സുഹൃത്ത് കൂടിയായ നാദിര്‍ഷയാണ്. ഒന്നരക്കോടിയോളം മുടക്കിയാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. തായ്ലാന്‍ഡില്‍ വെച്ചാണ് ഗാനരംഗത്തിന്റെ ചിത്രീകരണം നടന്നത്. ഈ പാട്ട് പുറത്തു വന്നാല്‍ ആളുകള്‍ തിയറ്ററില്‍ പോയി ഡിങ്കന്‍ കാണും എന്നാണ് സംവിധായകനായ ണ്‍ ശാന്തിവിള ദിനേശ് പറയുന്നത്.
 
'നാദിര്‍ഷ പാട്ട് ചെയ്തിട്ടുണ്ട്. ബാക്കിയെല്ലാം ഗോപി സുന്ദറാണ്. നാദിര്‍ഷ ചെയ്ത പാട്ട് അദ്ദേഹം തന്നെ എഴുതി സംഗീതം പകര്‍ന്നതാണ്. മാത്രമല്ല ഒന്നരക്കോടിയോളം രൂപ ചിലവഴിച്ചിട്ടാണ് ആ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ആ പാട്ട് തായ്ലാന്‍ഡില്‍ വച്ചാണ് ഷൂട്ട് ചെയ്തത്.
അതിന്റെ സെറ്റ് കണ്ടാല്‍, അതുപോലെ ദിലീപും നായികയും ഒരുമിച്ചുള്ള സീന്‍ കണ്ടാല്‍ ഏത് പ്രേക്ഷകനും ഇരുന്ന് പോകും. പാട്ട് പുറത്ത് വന്ന് നമ്മള്‍ കണ്ടാല്‍ തന്നെ തിയേറ്ററില്‍ പോയി ഡിങ്കന്‍ കാണും. ആ സിനിമ വലിയൊരു വിജയമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ്',-ശാന്തിവിള ദിനേശ് പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യനില മോശം, വെന്റിലേറ്ററില്‍