Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ ഹിറ്റായതോടെ മുകേഷിൻ്റെ സ്വഭാവമെല്ലാം മാറി: തുറന്ന് പറഞ്ഞ് സംവിധായകൻ തുളസീദാസ്

മുകേഷിനെ പറ്റി സംവിധായകൻ തുളസീദാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

mukesh
, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (22:15 IST)
മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ സൂപ്പർഹിറ്റുകൾ സൃഷ്ടിക്കുമ്പോഴും മലയാള സിനിമയിൽ വലിയ ഹിറ്റുകൾ സമ്മാനിച്ച നായകനടനാണ് മുകേഷ്. പിൻകാലത്ത് സ്വഭാവവേഷങ്ങളിലേക്ക് മാറിയെങ്കിലും ഗോഡ്ഫാദർ പോലുള്ള ഒട്ടനേകം ചിത്രങ്ങളിൽ മുകേഷ് നായകനായിട്ടുണ്ട്. ഇപ്പോഴിതാ മുകേഷിനെ പറ്റി സംവിധായകൻ തുളസീദാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
 
മുകേഷ് സിനിമയിൽ അത്ര സജീവമല്ലാത്ത സമയത്താണ് മുകേഷിനെ വെച്ച് കൗതുക വാർത്ത എന്ന സിനിമ ഞാൻ ചെയ്യുന്നത്. സിനിമ ഹിറ്റായതോടെ മുകേഷിൻ്റെ സ്വഭാവവും മാറി. കൗതുക വാർത്ത ഷൂട്ടിങ് ചെയ്യുന്ന സമയത്ത് തന്നെ ഞാൻ അടുത്ത ചിത്രത്തിനായുള്ള അഡ്വാൻസ് മുകേഷിന് നൽകിയിരുന്നു. എന്നാൽ കൗതുക വാർത്ത ഹിറ്റായതോടെ അടുത്ത ചിത്രത്തിനെ പറ്റി മുകേഷുമായി സംസാരിക്കാൻ വീട്ടിലെത്തിയ എന്നോട് വളരെ മോശമായാണ് മുകേഷ് പെരുമാറിയത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തുളസീദാസ് പറയുന്നു.
 
ആദ്യം തൻ്റെ പ്രതിഫലം ചോദിച്ച മുകേഷ് തനിക്ക് മറ്റ് വലിയ സംവിധായകരിൽ നിന്നും ഓഫറുകളുണ്ടെന്നും അവരുമൊപ്പം സിനിമ ചെയ്യാനാണ് താത്പര്യം എന്നുമാണ് പറഞ്ഞത്. അന്ന് മുകേഷിനെ ചീത്ത പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ആ സിനിമ ഞാൻ സിദ്ധിഖ്,ജഗദീഷ് എന്നിവരെ വെച്ച് ചെയ്തു. ആ സിനിമ 100 ദിവസം ഓടുകയും ഹിറ്റാവുകയും ചെയ്തു. അതാണ് മിമിക്സ് പരേഡ്. തുളസിദാസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയര്‍ മറച്ചുപിടിക്കാന്‍ ബുദ്ധിമുട്ടി താരം; കത്രീന കൈഫ് ഗര്‍ഭിണിയാണോ എന്ന് പാപ്പരാസികള്‍ !