ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച് കാര്‍ ഡ്രൈവിങ്; നടിക്കെതിരെ കേസ്
അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു
ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ നാലിനു ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കാര്‍ ദിവ്യയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അപകടസമയത്ത് കാര്‍ ഓടിച്ചത് ദിവ്യയാണെന്നും പൊലീസിനു വ്യക്തമായി.
കാര്‍ പിടിച്ചെടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.