നിറ വയറില്‍ ശ്രദ്ധ നേടി ദിയ കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍. ഗര്‍ഭിണിയായതിന് ശേഷം അഞ്ചാം മാസത്തില്‍ നടത്തുന്ന പൂജ ചടങ്ങിലെ ചിത്രങ്ങളാണ് ദിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭര്‍ത്താവ് അശ്വിന്‍ ഗണേശിനെയും ചിത്രങ്ങളില്‍ കാണാം. മടിസാര്‍ സാരിയിലാണ് ദിയ ഒരുങ്ങിയിരിക്കുന്നത്.
പരമ്പരാഗത രീതിയില്‍ മുണ്ട് തറ്റുടുത്ത് വേഷ്ടിയും അണിഞ്ഞാണ് അശ്വിന്‍ ചിത്രത്തിലുള്ളത്. ഗര്‍ഭിണിയായെന്ന് അറിഞ്ഞത് മുതലുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അശ്വിനും ദിയയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞുണ്ടായി കഴിഞ്ഞാല്‍ കുഞ്ഞിന് പേരിടുക അമ്മയാകുമെന്ന് അടുത്തിടെ പുറത്തുവിട്ട വീഡിയോയില്‍ ദിയ വ്യക്തമാക്കിയിരുന്നു.