വടി കൊടുത്ത് അടി വാങ്ങി ദിയ കൃഷ്ണ; ദിയ ചെയ്തത് തെമ്മാടിത്തരമെന്ന് സിജോ
തന്റെ ഭർത്താവിന്റെ മുഖത്താണ് വിവാഹ ദിവസം ഇത്തരത്തിൽ ആരെങ്കിലും കേക്ക് വാരിത്തേക്കുന്നതെങ്കിൽ അയാൾ പിന്നീടൊരു ദിവസം കൂടി കേക്ക് കഴിക്കാനായി ഉണ്ടാകില്ല എന്നായിരുന്നു ദിയ കുറിച്ചത്
ബിഗ് ബോസ് താരം നോറയ്ക്കെതിരെ വിമർശനം ഉന്നയിച്ച പ്രമുഖ ദിയ കൃഷ്ണയ്ക്ക് മറുപടിയുമായി സിജോയും ഭാര്യ ലിനിയും. ഇരുവരുടേയും വിവാഹ ദിവസം സിജോയുടെ മുഖത്ത് നോറ കേക്ക് തേച്ചിരുന്നു. ഈ സംഭവത്തിൽ നോറയെ വിമർശിച്ചുകൊണ്ടായിരുന്നു ദിയ വീഡിയോ ചെയ്തത്. തന്റെ ഭർത്താവിന്റെ മുഖത്താണ് വിവാഹ ദിവസം ഇത്തരത്തിൽ ആരെങ്കിലും കേക്ക് വാരിത്തേക്കുന്നതെങ്കിൽ അയാൾ പിന്നീടൊരു ദിവസം കൂടി കേക്ക് കഴിക്കാനായി ഉണ്ടാകില്ല എന്നായിരുന്നു ദിയ കുറിച്ചത്.
ദിയയുടെ കമന്റുകള്‍ വൈറലായതോടെ സിജോ മറുപടിയുമായി രംഗത്തെത്തി. തങ്ങൾക്കിടയിൽ ഒതുങ്ങി നിന്ന ഒരു സംഭവമാണ് എന്ന് സിജോ പറയുന്നു. ദിയയുടെ കമന്റ് കണ്ടപ്പോൾ ആദ്യം ഒന്നും തോന്നിയില്ലെന്നും എന്നാൽ അവർ അത് നല്ല ഉദ്ദേശത്തോടെ പറഞ്ഞ കാര്യം അല്ലെന്ന് പിന്നീട് തനിക്ക് മനസ്സിലായി എന്നുമാണ് സിജോ പറയുന്നത്. ഒരാളെ കുറ്റപ്പെടുത്തിക്കൊണ്ട് രണ്ട് വഞ്ചിയില്‍ കാലുവെക്കുന്ന പരിപാടിയാണ് അവർ കാണിച്ചതെന്നും സിജോ പറയുന്നു.
നോറ കേക്ക് തേച്ചതിന്റെ കാരണം തനിക്ക് അറിയാമെന്നും പുറത്ത് നിന്ന് നോക്കുന്നവർക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും ഞങ്ങള്‍ക്ക് ഇടയില്‍ അത് ഒരു തമാശ നിമിഷമാണെന്നും സിജോ പറയുന്നു.